Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടീച്ചര്‍ പറയുന്നു, 'അവനി'ല്ലാതെ എനിക്ക് വയ്യ!

ടീച്ചര്‍ പറയുന്നു, 'അവനി'ല്ലാതെ എനിക്ക് വയ്യ!
, ബുധന്‍, 4 ഏപ്രില്‍ 2012 (17:10 IST)
PRO
PRO
ചെന്നൈയിലുള്ള ഷൌക്കാര്‍‌പേട്ടിലെ പി‌കെ‌ആര്‍ കോളനിയില്‍ താമസിക്കുന്ന പതിനേഴുവയസുകാരനായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും പഠിച്ചിരുന്ന സ്കൂളിലെ മുപ്പത്തിയേഴുകാരിയായ അധ്യാപികയും ഒളിച്ചോടിയതും ഇരുവരെയും ഡല്‍‌ഹിയിലെ ഒരു ലോഡ്ജില്‍ നിന്ന് നിന്ന് പൊക്കിയതും ഈയടുത്ത കാലത്ത് ചെന്നൈയെ പിടിച്ചുകുലുക്കിയ സംഭവമാണ്. പ്രായപൂര്‍ത്തിയാകാത്ത ഒരു വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിനും കടത്തിക്കൊണ്ട് പോയതിനും അധ്യാപികയായ കുമുദം (ശരിയായ പേര്) ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്. പയ്യനാകട്ടെ ദുര്‍ഗുണ പരിഹാര പാഠശാലയിലുമാണ്.

കാര്യങ്ങള്‍ ഇത്രയൊക്കെ എത്തിയിട്ടും പയ്യനെ വിട്ടുപിരിയാന്‍ തനിക്കാവില്ല, വേണമെങ്കില്‍ പയ്യന് ഇരുപത്തിയൊന്ന് വയസാകുന്നത് വരെ താന്‍ കാത്തിരിക്കാന്‍ തയ്യാറാണ് എന്നുമാണ് കുമുദം പറയുന്നത്. തന്റെ അരുമ ശിഷ്യന്‍ പ്രായപൂര്‍ത്തി ആകുന്നത് വരെ താനവനെ സ്വന്തം മകനെപ്പോലെ നോക്കിക്കൊള്ളാമെന്നും അതുവരെ മറ്റൊരു തരത്തിലും അവനോട് പെരുമാറില്ലെന്നുമാണ് കുമുദം ഇപ്പോള്‍ പറയുന്നത്. കുമുദം പൊലീസിനോട് തുറന്നുപറഞ്ഞ ‘പ്രണയകഥ’ തമിഴ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. തമിഴ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച് വന്നതിന്റെ പ്രസക്ത ഭാഗങ്ങള്‍ താഴെ വായിക്കുക.

“സെന്തില്‍ (ശരിയായ പേരല്ല) പഠിച്ചിരുന്ന സ്കൂളില്‍ ഹിന്ദി അധ്യാപികയായിരുന്നു ഞാന്‍. ഞാന്‍ വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച ആളെ തന്നെയാണ് വിവാഹം ചെയ്തത്. എന്നാല്‍ വിവാഹദിവസം തൊട്ടേ ഞങ്ങള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ല. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും രണ്ട് സ്വഭാവമാണ്. കുറച്ച് കാലം ഒരുമിച്ച് കഴിഞ്ഞു എങ്കിലും തുടര്‍ന്ന് ഭര്‍ത്താവ് അയാളുടെ അമ്മയുടെ വീട്ടിലേക്ക് പോയി. ഞാന്‍ ഒറ്റയ്ക്കായി. എനിക്ക് സ്നേഹം തരാന്‍ ആരുമില്ല എന്ന തോന്നല്‍ എന്നെ വല്ലാതെ അലട്ടി. അപ്പോഴാണ് ഞാന്‍ സെന്തിലുമായി അടുക്കുന്നത്. അതും ഉണ്ടായി ഒരു കാരണം, അപ്രതീക്ഷിതമായ ഒരു കാരണം!”

അടുത്ത പേജില്‍ വായിക്കുക, “ആ ആലിംഗനം ഞാന്‍ എങ്ങിനെ മറക്കാനാണ്?”

webdunia
PRO
PRO
“ഇക്കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മാസം സ്കൂളിലെ കുട്ടികളെല്ലാം ചേര്‍ന്ന് സ്കൂള്‍ വാര്‍ഷികത്തിന് ഒരു നാടകം കളിക്കാന്‍ തീരുമാനിച്ചു. അതില്‍ സെന്തിലും അഭിനയിച്ചിരുന്നു. നാടക റിഹേഴ്സല്‍ സമയത്ത് അഭിനേതാക്കള്‍ തെറ്റുകൂടാതെ ഡയലോഗ് പറയുന്നുണ്ടോ എന്ന് നോക്കേണ്ടതിന്റെ ചുമതല എനിക്കായിരുന്നു. ഒരു ദിവസം റിഹേഴ്സല്‍ കഴിഞ്ഞ സമയത്ത് ഞങ്ങള്‍ ഇരുവരും കണ്ടുമുട്ടി. മുഖത്തോട് മുഖം നോക്കിയ ഞങ്ങള്‍ എന്ത് അദൃശ്യശക്തിയാലാണോ എന്നറിയില്ല പരസ്പരം ആലിംഗനം ചെയ്തു. ഒരു വൈദ്യുത സ്ഫുലിംഗം എന്റെ ശരീരത്തില്‍ പടരുന്ന പോലെയായിരുന്നു ആ അനുഭവം!”

“തുടര്‍ന്ന് ഒന്നുരണ്ട് ദിവസം ഞങ്ങള്‍ പരസ്പരം സംസാരിച്ചില്ല. അവസാനം, അവന്‍ തന്നെ എന്റെ അരുകില്‍ വന്ന് ‘ടീച്ചറെ എനിക്ക് ഇഷ്ടമാണ്’ എന്ന് പറഞ്ഞു. തുടര്‍ന്ന് ഞങ്ങള്‍ ഒരാത്മാവും രണ്ട് ശരീരവുമായി. അവനെന്റെ സൌന്ദര്യത്തെ വര്‍ണിക്കും. അത് കേള്‍ക്കാന്‍ എനിക്കെന്ത് കൊതിയായിരുന്നെന്നോ! ഭര്‍ത്താവില്‍ നിന്ന് ഒരിക്കലും എനിക്ക് ഇങ്ങിനെയൊരു അനുഭവം കിട്ടിയിട്ടില്ല. സെന്തില്‍ ക്ലാസില്‍ ഒന്നാമതാണ്. ഞാന്‍ അവന്റെ പഠിപ്പിനെ പറ്റി പുകഴ്ത്തുമ്പോള്‍ അവന്റെ കണ്ണിലെ തിളക്കം ഒന്ന് കാണേണ്ടതാണ്. സമയം കിട്ടുമ്പോഴെല്ലാം ഞങ്ങള്‍ പരസ്പരം സംസാരിക്കും. കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കും. അവന്‍ വീട്ടിലാണെങ്കില്‍ ഞാനവനെ ഫോണ്‍ ചെയ്യും. എസ്‌എം‌എസ് അയയ്ക്കും.”

“ഭര്‍ത്താവ് വീട്ടില്‍ ഇല്ലാതിരുന്നതിനാലും ഞാന്‍ ഏകാകിയായതിനാലും ഞങ്ങളുടെ പ്രണയം പടര്‍ന്ന് പന്തലിച്ചു. അധ്യാപകന്മാരില്‍ ചിലര്‍ക്ക് എന്തൊക്കെയോ സംശയങ്ങള്‍ തോന്നിത്തുടങ്ങിയതിനാല്‍ സ്കൂള്‍ വിട്ട ശേഷം സംസാരിച്ചാല്‍ മതിയെന്ന് ഞങ്ങള്‍ തീരുമാനിച്ചു. അവനെ കാണുമ്പോഴെല്ലാം ഞാനൊരു പതിനാറുകാരിയായി മാറുന്നത് പോലെ എനിക്ക് തോന്നി, എന്റെ പ്രായം കുറഞ്ഞു, ചുറുചുറുക്കുള്ളൊരു പെണ്‍‌കുട്ടിയാകുന്നത് പോലെ! സെപ്തംബര്‍ മാസം അവസാ‍നത്തോടെ ഒരുനിമിഷം പോലും പിരിഞ്ഞിരിക്കാന്‍ പറ്റാത്തത്ര രീതിയില്‍ ഞങ്ങള്‍ അടുത്തു. അവസാനം ഞാന്‍ സെന്തിലിനെ എന്റെ വീട്ടിലേക്ക് ക്ഷണിച്ചു.”

അടുത്ത പേജില്‍ വായിക്കുക, “വീട്ടിലെത്തിയ സെന്തിലിന് കൊടുത്ത വിരുന്ന്!”

webdunia
PRO
PRO
“സ്കൂള്‍ ഇല്ലാതിരുന്ന ഒരു ദിവസം, എന്റെ ക്ഷണം സ്വീകരിച്ച് സെന്തില്‍ വീട്ടിലെത്തി. ഞാനവന് ഇഷ്ടമുള്ള ഭക്ഷണമെല്ലാം ഒരുക്കി. പ്രണയം സ്വാഭാവികമായും എത്തിച്ചേരുന്ന അവസ്ഥയും ഞങ്ങള്‍ അന്ന് അനുഭവിച്ചു. തുടര്‍ന്ന് മിക്ക ദിവസവും സ്കൂള്‍ വിട്ടുകഴിഞ്ഞാല്‍ സെന്തില്‍ എന്റെ വീട്ടില്‍ എത്തുക പതിവായി. ആനന്ദവും ദുഃഖവും ഒക്കെ ഞാന്‍ അവനുമായി പങ്കുവച്ചു. സ്കൂള്‍ വിട്ട് സെന്തില്‍ എവിടേക്കാണ് പോകുന്നതെന്ന് സെന്തിലിന്റെ മാതാപിതാക്കള്‍ ഇതിനകം അന്വേഷണം തുടങ്ങിയിരുന്നു. ഒക്ടോബറില്‍ അവര്‍ എന്റെ വീട് കണ്ടുപിടിക്കുകയും ചെയ്തു. സെന്തില്‍ സ്ക്കൂളില്‍ വരുന്നത് പോലും അവര്‍ വിലക്കി. അവര്‍ പൊലീസ് സ്റ്റേഷനില്‍ എനിക്കെതിരെ പരാതിയും നല്‍‌കി.”

“തുടര്‍ന്നും പലപ്പോഴായി ഞാനവനെ കാണാറുണ്ടെങ്കിലും സ്വാതന്ത്ര്യത്തോടെ സംസാരിക്കാന്‍ പിന്നീടൊരു അവസരം ലഭിച്ചത് ഫെബ്രുവരി മാസത്തിലാണ്. ആ സമയത്ത് സെന്തിലിന് പ്രാക്ടിക്കല്‍ പരീക്ഷ ഉണ്ടായിരുന്നു. ഈ മൂന്ന് ദിവസങ്ങളും ഞങ്ങള്‍ ഞങ്ങളുടെ ഭാവിയെ പറ്റിയാണ് സംസാരിച്ചത്. അവസാനം ജീവിതം ആസ്വദിക്കാനും ചെന്നൈ വിട്ട് വേറെ എവിടേക്കെങ്കിലും പോകാനും ഞങ്ങള്‍ തീരുമാനമെടുത്തു. അപ്പോള്‍ ഞങ്ങള്‍ പ്രായവ്യത്യാസത്തെ പറ്റിയോ നിയമ നിയന്ത്രണങ്ങളെ പറ്റിയോ സമൂഹത്തെ പറ്റിയോ ചിന്തിച്ചില്ല. ഓടിപ്പോവുക തന്നെ എന്ന് അവനും ഉറപ്പിച്ചു.”

“ഞാന്‍ എന്റെ കയ്യില്‍ ഉണ്ടായിരുന്ന അറുപതിനായിരം രൂപ എടുത്തു. ഞങ്ങള്‍ രണ്ടുപേരും കൂടി നേരെ പോണ്ടിച്ചേരിക്ക് പോയി. അവിടെ ലോഡ്ജെടുത്ത് ജീവിതം ആസ്വദിച്ചു. തുടര്‍ന്ന് കോയമ്പത്തൂര്‍, സേലം തുടങ്ങി പലപല സ്ഥലങ്ങളിലും ഞങ്ങള്‍ ചുറ്റിക്കറങ്ങി. ഞങ്ങള്‍ ചെയ്യുന്നത് തെറ്റാണെന്ന് അപ്പോഴും ഇപ്പോഴും എനിക്ക് തോന്നിയിട്ടില്ല. എത്ര സുന്ദരമായ ദിവസങ്ങളായിരുന്നു അത്. സേലത്തുനിന്ന് നാഗ്‌പൂരിലേക്കും അവിടെനിന്ന് ഡല്‍‌ഹി വഴി ജമ്മു കശ്മീരിലേക്കും ഞങ്ങള്‍ പോയി. ജമ്മുവില്‍ വൈഷ്ണോദേവി ക്ഷേത്രത്തിനടുത്ത് കുറച്ചുനാള്‍ താമസിച്ചു. അപ്പോഴാണ് കയ്യില്‍ പൈസയില്ലെന്ന് മനസിലായത്.”

അടുത്ത പേജില്‍ വായിക്കുക, “ടീച്ചറെയും ശിഷ്യനെയും പൈസ ചതിച്ചപ്പോള്‍!”

webdunia
PRO
PRO
“കയ്യില്‍ ഒരുപൈസയും ഇല്ലാതായപ്പോള്‍ എനിക്ക് പരിഭ്രമമായി. എന്തെങ്കിലും ജോലിക്ക് ശ്രമിക്കാമെന്ന് സെന്തില്‍ പറഞ്ഞെങ്കിലും അവനെ വിട്ടുപിരിയാന്‍ എനിക്ക് ആയില്ല. ചെന്നൈയിലുള്ള അനിയത്തിയെ ഫോണ്‍ ചെയ്ത് കുറച്ച് പൈസ എന്റെ അക്കൌണ്ടിലേക്ക് ഇടാന്‍ ആവശ്യപ്പെടാമെന്ന് ഞാന്‍ കരുതി. ഞാന്‍ അനിയത്തിക്ക് ഫോണ്‍ ചെയ്ത് പണം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, കയ്യില്‍ പൈസ ഇല്ലെന്നും ഡല്‍‌ഹിയിലുള്ള ഒരു കൂട്ടുകാരിയുടെ വീട്ടില്‍ പോയി ചോദിച്ചാല്‍ പൈസ ലഭിക്കുമെന്നും അനിയത്തി പറഞ്ഞു. ഇതനുസരിച്ച് ഞങ്ങള്‍ ഇരുവരും ഡല്‍‌ഹിക്ക് പുറപ്പെട്ടു.”

“അനിയത്തി തന്ന വിലാസത്തില്‍ പോയത് ചതിയായിപ്പോയി. അനിയത്തി പറഞ്ഞ വിലാസത്തിലുള്ള വീട്ടില്‍ ഞങ്ങളെ കാത്തിരുന്നത് പൊലീസ് ആയിരുന്നു. തുടര്‍ന്ന്, പൊലീസ് ഞങ്ങളെ വിമാനമാര്‍ഗം ചെന്നൈയിലേക്ക് കൊണ്ടുവന്നു. ഇവിടെ എത്തിയപ്പോഴാണ് ഞങ്ങള്‍ ഒളിച്ചോടിയ വാര്‍ത്ത കാട്ടുതീ പോലെ തമിഴ്നാടെങ്ങും പടര്‍ന്നിട്ടുണ്ടെന്ന് ഞങ്ങള്‍ക്ക് മനസിലായത്. പൊലീസ് എന്നെ കോടതിയില്‍ ഹാജരാക്കി. പ്രായപൂര്‍ത്തി ആവാത്ത ഒരാളുമായി ലൈംഗികബന്ധം പുലര്‍ത്തിയതിനും അയാളെ കടത്തിക്കൊണ്ട് പോയതിനും എനിക്ക് ജയില്‍ ശിക്ഷ ലഭിച്ചേക്കും.”

“എങ്കിലും, ചെയ്തതൊന്നും തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല. ഞങ്ങളെ പ്രണയിക്കാന്‍ അനുവദിക്കണം എന്നാണ് കോടതിയോടും സമൂഹത്തോടും ഞാന്‍ അപേക്ഷിക്കുന്നത്. ഇനി ഞാന്‍ ഭര്‍ത്താവിന്റെ പക്കല്‍ പോകില്ല. അവനെ കിട്ടിയില്ലെങ്കില്‍ ഞാന്‍ ചാവും. അവന് ഇരുപത്തിയൊന്ന് വയസ് ആകുന്നത് വരെ കാത്തിരിക്കാന്‍ ഞാന്‍ തയ്യാറാണ്. ഇതുതന്നെയാണ് സെന്തിലും പൊലീസിനോടും അവന്റെ മാതാപിതാക്കളോടും പറയുന്നത്. എത്ര കൌണ്‍‌സിലിംഗ് കൊടുത്താലും എന്നെ സെന്തില്‍ മറക്കില്ലെന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും. ഞങ്ങളുടെ പ്രണയം വിശുദ്ധമാണ്. ഇത് ഇല്ലാതാക്കുന്നവര്‍ ആരായാലും അവര്‍ക്ക് ശാപം കിട്ടും” - കുമുദം പറയുന്നു.

പിന്നിലെ പേജില്‍ വായിക്കുക, “ടീച്ചറെയും ശിഷ്യനെയും പൈസ ചതിച്ചപ്പോള്‍!”

Share this Story:

Follow Webdunia malayalam