Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയം പൂക്കാന്‍ 8.2 സെക്കന്‍റ്

പ്രണയം പൂക്കാന്‍ 8.2 സെക്കന്‍റ്
, ബുധന്‍, 25 മാര്‍ച്ച് 2009 (20:23 IST)
IFM
“കണ്ണും കണ്ണും നോക്കി നിന്നാല്‍ കഥകള്‍ കൈമാറും” - പക്ഷെ എത്ര സമയം നോക്കി നില്‍ക്കണം എന്നല്ലെ? എന്നാല്‍ കേട്ടോളൂ, 8.2 സെക്കന്‍റ്. ആശ്ചര്യപ്പെടേണ്ട, ബ്രിട്ടനിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് ഇത് കണ്ടെത്തിയത്.

ആദ്യമായി കാണുന്ന പെണ്‍കുട്ടിയെ ഒരു ആണ്‍കുട്ടി 8.2 സെക്കന്‍റിലധികം സമയം നോക്കി നില്‍ക്കുകയാണെങ്കില്‍ സൂക്ഷിക്കണം. അവന് പ്രണയച്ചൂട് പിടിച്ചുകഴിഞ്ഞിരിക്കാം. അവന് അവളില്‍ വലിയ താല്‍പര്യമൊന്നുമില്ലെങ്കിലോ, നാല് സെക്കന്‍റിനുള്ളില്‍ അവളുടെ മുഖത്ത് നിന്ന് അവന്‍ കണ്ണെടുക്കും.

എന്നാല്‍ സ്ത്രീകളെ സംബന്ധിച്ച് ഈ കണക്ക് ശരിയായിരിക്കണമെന്നില്ല. ആള് കാണാന്‍ കൊള്ളാമെങ്കിലും ഇല്ലെങ്കിലും അവര്‍ അയാളുടെ മുഖത്തേക്ക് ഇത്രയും സമയം നോക്കി നില്‍ക്കുമത്രെ!

ഗവേഷകര്‍ ഇത് എങ്ങനെ കണ്ടെത്തിയെന്നറിയണ്ടേ? 115 വിദ്യാര്‍ത്ഥികളെയും വിദ്യര്‍ത്ഥിനികളെയും തെരഞ്ഞെടുത്തു. വിവിധ നടന്‍മാരോടും നടിമരോടും സംസാരിക്കാന്‍ അവര്‍ക്ക് അവസരം നല്‍കി. തുടര്‍ന്ന് അവരുടെ കണ്‍ ചലനങ്ങള്‍ രഹസ്യ കാമറയില്‍ പകര്‍ത്തി.

സംസാരത്തിന് ശേഷം ഓരോ വിദ്യാര്‍ത്ഥിയും അവരുടെ സംഭാഷണ പങ്കാളിയുടെ ആകര്‍ഷണീ‍യതയും സൌന്ദര്യവും സംബന്ധിച്ച് നടത്തിയ അഭിപ്രായത്തില്‍ നിന്നാണ് ഇക്കാര്യം ഗവേഷകര്‍ മനസ്സിലാക്കുന്നത്. ആണ്‍കുട്ടികള്‍ തങ്ങള്‍ അതീവ സുന്ദരിമാരെന്ന് പറഞ്ഞ നടിമാരുടെ കണ്ണുകളിലേക്ക് 8.2 സെക്കന്‍റില്‍ കൂടുതല്‍ നോക്കിയിരുന്നു. എന്നാല്‍ ആകര്‍ഷണീയത കുറഞ്ഞ ആളുകളുടെ മുഖത്ത് നിന്ന് ഇവര്‍ 4.5 സെക്കന്‍റിനുള്ളില്‍ കണ്ണുകള്‍ പിന്‍വലിക്കും.

വിദ്യാര്‍ത്ഥിനികള്‍ അത്രയും സമയം തന്നെ നടന്‍മാരെ നോക്കി നില്‍ക്കുമെങ്കിലും അവര്‍ പ്രണയ ബന്ധിതരാവില്ല.
മാത്രമല്ല സ്ത്രീകള്‍ അനാവശ്യമായ ശ്രദ്ധ ആകര്‍ഷിക്കപ്പെടാതിരിക്കന്‍ ഏറെ ജാഗരൂകരാണ് താനും. കാരണമെന്തെന്നല്ലെ? അനാവശ്യ ഗര്‍ഭവും തനിച്ചുള്ള രക്ഷകര്‍തൃത്വവും ഏല്‍ക്കാന്‍ അവര്‍ തയ്യാറല്ല എന്നതുതന്നെ!

Share this Story:

Follow Webdunia malayalam