Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയം, ശരീരത്തില്‍ തൊടാതെ...

പ്രണയം, ശരീരത്തില്‍ തൊടാതെ...
, തിങ്കള്‍, 2 ഓഗസ്റ്റ് 2010 (11:26 IST)
PRO
പ്രണയത്തിന് ശരീരം മാത്രമല്ല, മനസ്സ് കൂടി തയ്യാറാവണമെന്ന കാര്യത്തെ മിക്ക പേരും പ്രത്യേകിച്ച്, പുരുഷന്‍മാര്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാവുന്നില്ല. പുരുഷന്‍മാര്‍ പൊതുവേ ഭൌതികമായി പ്രണയത്തെ കാണുമ്പോള്‍ സ്ത്രീകള്‍ക്ക് ഇത് ഭൌതികവും അതിലുപരി വൈകാരികവുമാണ്. അതുകൊണ്ട് തന്നെ മനസ്സും ശരീരവും ഒരു പോലെ പാകപ്പെടേണ്ടതുണ്ട്.

അതിനാല്‍ പ്രണയിനിയുടെ ശരീരത്തെയല്ല, മനസ്സിനെയാണ് തൃപ്തിപ്പെടുത്താന്‍ ശ്രമിക്കേണ്ടത്. ഇതിനായി വളരെ കാല്‍പനികമായ ഒരു മനോഭാവമാണ് പുരുഷന്‍‌മാര്‍ പങ്കാളിയോട് പുലര്‍ത്തേണ്ടത്. ഒരുമിച്ചുള്ള ഭക്ഷണം, ഡിന്നര്‍, വൈന്‍ എന്നിവ തീര്‍ച്ചയായും കാല്‍പനികതയെ ഉത്തേജിപ്പിക്കുക തന്നെ ചെയ്യും. എന്നാല്‍ അടിസ്ഥാനപരമായി പുരുഷന്‍‌മാരുടെ മാനസ്സില്‍ ഈ വികാരമില്ലെങ്കില്‍ മേല്‍പറഞ്ഞവയൊന്നും ഒരിടത്തുമെത്തിക്കില്ല.

സ്നേഹം, വികാര തീവ്രത, നിറങ്ങളില്‍ ചാലിച്ച ചിന്തകള്‍ എന്നിവയുടെ സാഗരമാക്കി പ്രണയിനിയുടെ മനസ്സ് മാറ്റുമ്പോഴാണ് പുരുഷന്‍‌മാരിലെ കാല്‍പനികത അതിന്‍റെ പാരമ്യത്തിലെത്തുന്നത്. മാത്രമല്ല, പുരുഷന്‍റെ സമീപത്ത് അവള്‍ സുരക്ഷിതയാണെന്ന വിശ്വാസം അവളില്‍ ഉണ്ടാക്കിയെടുക്കേണ്ടതുമുണ്ട്.

സ്ത്രീകളെ സംബന്ധിച്ച് കാല്‍പനികത ഉയര്‍ന്ന് വരുന്നത് വ്യത്യസ്ത സാഹചര്യങ്ങളിലായിരിക്കും. ചിലര്‍ക്ക് വിരുന്നു സല്‍ക്കാരങ്ങളിലും വൈനുകളിലും ഇത് കണ്ടെത്താനാവുമ്പോള്‍ മറ്റ് ചിലര്‍ക്ക് നിലാവുള്ള രാത്രിയില്‍ പാര്‍ക്കിലൂടെയുള്ള സഞ്ചാരമാവും കാല്‍പനിക ഉണര്‍ത്തിവിടുന്നത്. പ്രണയിനി ഇതില്‍ ഏത് ഗണത്തില്‍ പെടുന്നു എന്ന് തിരിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള മാര്‍ഗങ്ങളാണ് തെരഞ്ഞെടുക്കേണ്ടത്.

അവള്‍ എന്ത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നെന്ന് തിരിച്ചറിയുക. അവളുടെ വസ്ത്ര ധാരണത്തെ പ്രകീര്‍ത്തിക്കുക. പുരുഷന്‍‌മാരുടെ മനസ്സിനെ ആകര്‍ഷിക്കാത്ത ഒരു വസ്ത്രധാരണമാണ് അവളുടേതെങ്കില്‍പോലും എതിര്‍പ്പ് പ്രകടിപ്പിക്കാതെ തന്നെ അത് അവളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കണം. ഓരോ നീക്കങ്ങളും അവളില്‍ വൈകാരികമായ തീവ്രത നിറയ്ക്കാന്‍ പര്യാപ്തമാണെന്ന് ഉറപ്പാക്കുക. ഇതൊന്നും കേള്‍ക്കുന്നത്ര എളുപ്പമുള്ള കാര്യമല്ല. മറ്റുള്ളവരുടെ മുമ്പില്‍ തന്‍റെ പ്രണയിനിയെ പുകഴ്ത്താന്‍ മറക്കേണ്ടതില്ല.

ഓര്‍ക്കുക, പ്രണയ ജീവിതത്തിന് ആദ്യം തയ്യാറാവേണ്ടത് മനസ്സാണ്. കേവലം ശരീരസുഖമല്ല പ്രണയ ജീവിതത്തിന്‍റെ ലക്‍ഷ്യം.

Share this Story:

Follow Webdunia malayalam