Select Your Language

Notifications

webdunia
webdunia
webdunia
webdunia

മധുരിക്കും പിണക്കങ്ങള്‍...

മധുരിക്കും പിണക്കങ്ങള്‍...
IFMIFM
പിണക്കങ്ങള്‍ പലപ്പോഴും തമാശയാവില്ല. എന്നാലും മിക്കതും ആദ്യത്തെ ദേഷ്യം അടങ്ങിക്കഴിഞ്ഞാല്‍ പിന്നെ തമാശയായി തോന്നാം. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നല്ല സമയവും ഇതാണ്.

പങ്കാളിയും അതേ ലാഘവത്വത്തില്‍ വരുന്നെങ്കില്‍ സാധാരണമായ എന്തെങ്കിലും സ്നേഹപ്രകടനത്തിലൂടെ പ്രശ്നം പരിഹരിക്കാം. അത് ആശ്ലേഷിക്കലോ, ചുംബനമോ ആകാം. പിണക്കങ്ങള്‍ സ്നേഹത്തിന്‍റെ മാറ്റുകൂട്ടുകയേയുള്ളു.

പക്ഷെ പിണങ്ങുകയും ഇണങ്ങുകയും ചെയ്യുമ്പോഴും ഏതെങ്കിലും കാര്യത്തില്‍ സ്ഥായിയായി അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കുന്നത് നന്നല്ല. വിട്ടുവീഴ്ചകള്‍ക്കു ശ്രമിക്കുക. എന്തെങ്കിലും കാര്യത്തില്‍ ഇഷ്ടക്കേണ്ടുണ്ടെങ്കില്‍ അതു പങ്കാളിയെ അറിയിക്കാം. പക്ഷേ ആ വിഷയത്തില്‍ ആവര്‍ത്തിച്ചു പ്രശ്നങ്ങള്‍ ഉണ്ടാകരുത്.

മൌനം നല്ല മാര്‍ഗ്ഗമാണ്. പിണക്കങ്ങള്‍ വലുതാവാന്‍ വാദപ്രതിവാദങ്ങള്‍ കാരണമാകും. മൌനത്തിന് ഏറെ അര്‍ത്ഥമുണ്ട്. വഴക്കടിക്കുമ്പോള്‍ തന്നെ പങ്കാളിയുടെ കാഴ്ചപ്പാടു കൂടി കാണാന്‍ ശ്രമിക്കുക. ചിലപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നതിലും അര്‍ത്ഥവത്തായിരിക്കും കാര്യങ്ങള്‍.

സംതുലിതമായി പ്രതികരിക്കുക. നിസ്സാര കാര്യങ്ങള്‍ ഭയങ്കരമായി പ്രതികരിക്കുക, പിണങ്ങിപ്പോകുക, എന്തെങ്കിലും നശിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ പങ്കാളിയില്‍ അസ്വസ്ഥതയുണ്ടാക്കും.

Share this Story:

Follow Webdunia malayalam