മുന്‍കാമുകിയുടെ ഡയറിയില്‍ ഒബാമയുടെ പ്രണയകാലം
വാഷിംഗ്ടണ്‍ , വ്യാഴം, 3 മെയ് 2012 (17:48 IST)
ബരാക് ഒബാമ എന്ന യുവാവുമായുള്ള പ്രണയകാലത്തെക്കുറിച്ച് ജെനിവൈവ് കുക്ക് തന്റെ ഡയറിത്താളുകളില്‍ കുറിച്ചിട്ടിരുന്നു. 1980-കളിലായിരുന്നു ആ പ്രണയം മൊട്ടിട്ടത്. ഇടയ്ക്ക് എപ്പൊഴോ ഇരുവരും വഴിപിരിഞ്ഞു. ഇന്ന് അമേരിക്കയുടെ പ്രസിഡന്റ് പദത്തില്‍ എത്തിനില്‍ക്കുന്ന ഒബാമയുടെ ഭൂതകാലത്തെക്കുറിച്ച് ആ ഡയറിത്താളുകള്‍ സംസാരിക്കുകയാണ്. പുറത്തിറങ്ങാനിരിക്കുന്ന “ബരാക് ഒബാമ: ദി സ്റ്റോറി“ എന്ന പുസ്തകത്തിലാണ് ഒബാമ-കുക്ക് പ്രണയത്തെക്കുറിച്ചുള്ളത്. ഇവര്‍ക്കിടയില്‍ പ്രണയം മൊട്ടിട്ടതും തുടര്‍ന്നുള്ള കാര്യങ്ങളുമെല്ലാം കുക്കിന്റെ ഡയറിയില്‍ നിന്ന് പുസ്തകത്തിലേക്ക് ഒപ്പിയെടുത്തിയിരിക്കുകയാണ്. ഒരു ഓസ്ട്രേലിയന്‍ നയതന്ത്രജ്ഞന്റെ മകളാണ് കുക്ക്. 1983-ല്‍ ന്യൂയോര്‍ക്കിലെ ഈസ്റ്റ് വില്ലേജില്‍ നടന്ന ഒരു ക്രിസ്മസ് പാര്‍ട്ടിക്കിടെയാണ് ഇരുവരും പരിചയപ്പെട്ടത്. അന്ന് ഒബാമയുടെ പ്രായം 20 കടന്നതേയുള്ളൂ. ഞായറാഴ്ചകളില്‍ ഒബാമയുടെ ചുറ്റിനടക്കല്‍, കാപ്പി കുടിച്ചുകൊണ്ട് അദ്ദേഹം ന്യൂയോര്‍ക്ക് ടൈംസിലെ പദപ്രശ്നം പൂരിപ്പിക്കുന്നത് എന്ന് തുടങ്ങി മധുരമായ ഭാഷയില്‍ സംസാരിക്കുന്ന വിശ്വസ്തനായ ഒബാമ പകര്‍ന്ന പ്രണയാഗ്നിയെക്കുറിച്ചും കുക്ക് പരാമര്‍ശിക്കുന്നുണ്ട്. 1895-
ലാണ് അവരുടെ ബന്ധം അവസാനിച്ചത്.
Follow Webdunia malayalam