Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിരല്‍ത്തുമ്പുകളിലെ പ്രണയമഴ !

വിരല്‍ത്തുമ്പുകളിലെ പ്രണയമഴ !
, വെള്ളി, 14 നവം‌ബര്‍ 2008 (16:24 IST)
IFMIFM
പ്രണയം വിവാഹപൂര്‍വ്വമോ വിവാഹശേഷമോ ആകട്ടെ. പ്രണയത്തെ ഊതിത്തെളിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ തിരയുന്നതിനുമുന്‍പ്.. നിങ്ങളുടെ വിരല്‍ത്തുമ്പുകളിലെ പ്രണയമഴ പുറത്തെടുക്കൂ..

അതേ സ്പര്‍ശനത്തിലൂടെ പ്രണയത്തിന്‍റെ ഊഷ്മളത കൈമാറൂ. ഒന്നു തൊട്ടെങ്കില്‍ എന്നു മോഹിക്കാത്ത നാമ്പുപോലും ഭൂമിയിലില്ല എന്നാണ് പറയപ്പെടുന്നത്. ഹൃദ്യമായ, ഊഷ്മളമായ ഒരു സ്പര്‍ശനത്തിന് ഹൃദയത്തില്‍ സ്നേഹത്തിന്‍റെ പ്രകമ്പനം ഉണ്ടാക്കാന്‍ കഴിയും.

സ്പര്‍ശിക്കപ്പെടാന്‍ ആഗ്രഹിക്കാത്ത ആരുമില്ല. അങ്ങനെയൊരാള്‍ ജീവിച്ചിരുന്നിട്ടേയില്ല. വിരല്‍ത്തുമ്പുകളില്‍ കൂടി സ്നേഹവും ഊര്‍ജ്ജവും പ്രണയവും കൈമാറപ്പെടുന്നു. ആവശ്യാനുസരണം അതൊരു സ്പര്‍ശനമാകാം. തലോടലാകാം. തളര്‍ന്നു കിടക്കുന്ന ശരീരപേശികള്‍ക്ക് ഉണര്‍വ്വു പകരുന്ന ഒരു തടവലാകാം.

ആധുനിക മസ്സാജിന്‍റെ പിന്നിലുള്ള ശാസ്ത്രവും ഇതുതന്നെയാണ്. ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഒരേയളവില്‍ തടവുമ്പോള്‍ ശരീരത്തിന് ലഭിക്കുന്ന ഉണര്‍വ്വും രക്തചംക്രമണത്തില്‍ ഉണ്ടാകുന്ന വര്‍ദ്ധനവുമാണ് മസ്സാജിനു പിന്നിലുള്ള ആരോഗ്യ ശാസ്ത്രം.

പ്രണയത്തില്‍ മാത്രമല്ല എല്ലാ ബന്ധങ്ങളില്‍ പ്രാവര്‍ത്തികമാകുന്ന ഒന്നാണ് സ്പര്‍ശനത്തിലൂടെ പകരുന്ന ഈ ഊര്‍ജ്ജം. അയയുന്ന ബന്ധങ്ങളേക്കുറിച്ചും, ഉറങ്ങിപ്പോകുന്ന പ്രണയത്തേക്കുറിച്ചും ആവലാതി കൊള്ളുന്നവര്‍ക്ക് പ്രണയത്തെ സ്പര്‍ശിച്ചുണര്‍ത്താം.

Share this Story:

Follow Webdunia malayalam