Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൈനയും ഞാനും തമ്മില്‍ പ്രണയമോ? അത് കള്ളക്കഥയാണ്: കശ്യപ്

സൈനയും ഞാനും തമ്മില്‍ പ്രണയമോ? അത് കള്ളക്കഥയാണ്: കശ്യപ്
ഹൈദരാബാദ് , ചൊവ്വ, 11 സെപ്‌റ്റംബര്‍ 2012 (11:59 IST)
PTI
PTI
ലണ്ടന്‍ ഒളിമ്പിക്സില്‍ കാഴ്ചവച്ച തകര്‍പ്പന്‍ പ്രകടനത്തോടെയാണ് പി കശ്യപ് ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നത്. ഒളിമ്പിക്സ് ബാഡ്മിന്‍റണില്‍ ക്വാര്‍ട്ടര്‍ വരെയെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരം എന്ന നേട്ടവും കശ്യപ് സ്വന്തം പേരിലാക്കി. 25-കാരനായ കശ്യപിനെ തേടി അര്‍ജുന അവാര്‍ഡും എത്തി.

ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കലം നേടിയ ഇന്ത്യയുടെ സൂപ്പര്‍ താരം സൈനാ നെഹ് വാളുമായി കശ്യപ് പ്രണയത്തിലാണ് എന്ന ഗോസിപ്പുകള്‍ ഏറെ നാളായി പറഞ്ഞു കേള്‍ക്കുന്നുണ്ട്. എന്നാല്‍ കശ്യപ് ഇപ്പോള്‍ ഇക്കാര്യം നിഷേധിച്ചിരിക്കുകയാണ്. വര്‍ഷങ്ങളായി സൈനയെ അറിയാം. സൈനയുമായി പ്രണയമില്ല. ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആണ്, അത്രമാത്രം- കശ്യപ് പറയുന്നു.

സൈനയുടെ നേട്ടങ്ങള്‍ തനിക്ക് കളിക്കളത്തില്‍ പ്രചോദനം നല്‍കുന്നുണ്ടെന്ന് കശ്യപ് പലവട്ടംപറഞ്ഞിട്ടുണ്ട്. കശ്യപ് നല്ല കളിക്കാരന്‍ ആണെന്ന് സൈനയും സമ്മതിക്കുന്നു. കഴിഞ്ഞ എട്ടുവര്‍ഷമായി സൈനയും കശ്യപും ഹൈദരാബാദിലെ ഗോപീചന്ദ് ബാഡ്മിന്‍റന്‍ അക്കാദമിയിലാണ് പരിശീനം നടത്തുന്നത്. ഇരുവരെയും ഒരുമിച്ച് പലസ്ഥലങ്ങളിലും കണ്ടതായും അഭ്യൂഹങ്ങള്‍ ഉണ്ട്. എന്നാല്‍ തങ്ങള്‍ക്കിടയില്‍ പ്രണയമില്ലെന്ന് കശ്യപ് ഇപ്പോള്‍ അടിവരയിട്ട് പറയുകയാണ്.

Share this Story:

Follow Webdunia malayalam