Select Your Language

Notifications

webdunia
webdunia
webdunia
webdunia

“പിരിയുവാന്‍ വയ്യ, ഏതു സ്വര്‍ഗം വിളിച്ചാലും...“

“പിരിയുവാന്‍ വയ്യ, ഏതു സ്വര്‍ഗം വിളിച്ചാലും...“
, വ്യാഴം, 13 ഫെബ്രുവരി 2014 (18:13 IST)
PRO
PRO
ഒരിക്കലെങ്കിലും പ്രണയം മനസ്സില്‍ തോന്നാത്തവര്‍ ഈ ലോകത്ത് കാണില്ല. പ്രിയപ്പെട്ട വ്യക്തിയെ ഒന്നു കാണാന്‍, ഒരു വാക്ക് മിണ്ടാന്‍, കൊതിവരുവോളം സ്നേഹിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാകില്ല. ജീവിതത്തിന്‍റെ വശ്യമനോഹരമായ വികാരം- അതാണ് പ്രണയം‍.


അടുത്ത പേജില്‍- ഇരുഹൃദയങ്ങളില്‍ ഒന്നായ് വീശി...

webdunia
PRO
PRO
രണ്ട് ആത്മാവുകളാണെങ്കിലും ഒരു മനസ്സായി, രണ്ടു ഹൃദയങ്ങളാണെങ്കിലും ഒരു മിടിപ്പായി ജീവിക്കുമ്പോള്‍ സ്നേഹം അതിന്‍റെ പൂര്‍ണതയിലെത്തുന്നു. തന്‍റെ ചിന്തകള്‍ക്ക് താങ്ങും തണലുമാകുന്ന ഒരാള്‍ വന്നുചേരുമ്പോള്‍ അനുഭവിക്കുന്ന ആത്‌മനിര്‍വൃതി അനിര്‍വചനീയമാണ്.

പലര്‍ക്കും പ്രണയം കാല്‍പനികതയുടെ ഒരു തലമാണ് നല്‍കുന്നത്. മറ്റ് ചിലര്‍ക്കാകട്ടെ ഇത് വൈകാരികമായ ഒരു അനുഭൂതിയും. പ്രണയം നിറഞ്ഞു തുളുമ്പുന്ന ഒരു ജീവിതം മാത്രം മതിയത്രേ ആയുസ്സിനു കത്തിവയ്ക്കുന്ന സമ്മര്‍ദ്ദത്തെ തുരത്താന്‍.

അടുത്ത പേജില്‍- മോഹം കൊണ്ടുഞാന്‍...

webdunia
PRO
PRO
പ്രണയം തുറന്നു പറയാതെ മനസ്സില്‍ കൊണ്ടു നടക്കുന്നവരുണ്ട്. അകന്നു പോകുമ്പോള്‍ ഒന്നും പറയാന്‍ കഴിയാതെ നിശബ്‌ദമായി നില്ക്കാന്‍ മാത്രമേ അപ്പോള്‍ കഴിയുകയുള്ളൂ. റസ്സല്‍ (ബെര്‍ട്രാന്‍ഡ് റസ്സല്‍) പറഞ്ഞത് ഇവിടെയാണ് പ്രസക്തമാകുന്നത് സ്‌നേഹിക്കാന്‍ ഭയക്കുന്നവര്‍ ജീവിക്കാനും ഭയക്കുന്നവരാണ്. അതുകൊണ്ട് നിങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്ന, ഇതുവരെ പറയാത്ത ആ സുന്ദര പ്രണയം തുറന്നു പറയൂ.

അടുത്ത പേജില്‍- പടിഞ്ഞാറ് ചുവന്നു പിരിയുന്നതോര്‍ക്കാന്‍...

webdunia
PRO
PRO
പ്രണയം നിത്യഹരിതമാണ്. പ്രണയിക്കുന്നവരുടെ ജീവിതം നിത്യഹരിത സുന്ദരവും. സുന്ദരമായ പ്രണയത്തിന് ഇടയ്‌ക്ക് എപ്പോഴെങ്കിലും മങ്ങലേറ്റാലോ. ജീവിതത്തിലെ പ്രകാശം തന്നെ അണഞ്ഞു പോകും.

മാറിയും മറിഞ്ഞും കാലത്തിനൊപ്പം എന്നും നിലകൊള്ളുന്ന അനശ്വര വികാരമാണ് പ്രണയം. പക്ഷേ പലപ്പോഴും അത് ചിലര്‍ക്കെങ്കിലും കാരിരുമ്പിനേക്കാള്‍ കാഠിന്യമേറിയ വേദന സമ്മാനിച്ചിട്ടുമുണ്ട്. പ്രണയമുള്ളിടത്തെല്ലാം പ്രണയനൈരാശ്യവും ഉണ്ടാകുമെന്ന സാമാന്യ യുക്തിയില്‍ പറയാം.

അടുത്ത പേജില്‍- എന്‍ ജീവനേ എങ്ങാണു നീ...

webdunia
PRO
PRO
പ്രണയം നഷ്ടപ്പെടുന്നത് വേദന തന്നെയാണ്. സ്വന്തം ജീവനേക്കാള്‍ സ്നേഹിച്ചയാള്‍ ഒരു ദിവസം ഉപേക്ഷിച്ച് എങ്ങോ മറയുമ്പോള്‍ കടുത്ത ഡിപ്രഷന്‍ ഉണ്ടാകുന്നതും സ്വാഭാവികം. ഇനി ജീവിച്ചിരിക്കുന്നതു കൊണ്ട് അര്‍ത്ഥമില്ലെന്നും ജീവിതം അവസാനിപ്പിക്കാമെന്നും വേഗത്തില്‍ ചിന്തിച്ചുപോകും. അങ്ങനെ, പ്രണയം നല്‍കിയ നിരാശയില്‍ ജീവിതം എറിഞ്ഞുടയ്ക്കുന്നവര്‍ ധാരാളം, ഇന്നും, ഇക്കാലത്തുമുണ്ട് അത്തരക്കാര്‍.

പ്രണയം ആസ്വദിക്കുകയും എല്ലാത്തിലുമുപരി മറ്റേയാളുടെ വികാരങ്ങളെ ബഹുമാനിക്കുകയും ചെയ്യുമ്പോഴാണ് ഏത് പ്രണയവും സാര്‍ത്ഥകമാകുന്നത്. അപ്പോള്‍ പ്രണയിക്കുന്നവര്‍ പറയും: “പിരിയുവാന്‍ വയ്യ നിന്ന് ഹൃദയത്തില്‍ നിന്നെനിക്കേത് സ്വര്‍ഗം വിളിച്ചാലും...“

Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam