Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമലയിലെ അരുതുകള്‍

ശബരിമലയിലെ അരുതുകള്‍
ശബരിമല ദര്‍ശനത്തിന് എത്തുമ്പോള്‍ തീര്‍ത്ഥാടകര്‍ ചെയ്യരുതാത്ത കാര്യങ്ങള്‍:

* പത്തിനും അമ്പതിനും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ മലകയറി സന്നിധാനത്തിലേക്ക് പോകരുത്.
* ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറരുത്.
* പ്ലാസ്റ്റിക് / പോളിത്തീന്‍ എന്നിവകൊണ്ടുള്ള വസ്തുക്കള്‍ കൊണ്ടുവരരുത്.
* പുകവലിയും മുറുക്കും മദ്യപാനവും പാടില്ല.
* കാട്ടിലും തുറസായ സ്ഥലങ്ങളിലും മലമൂത്രവിസര്‍ജ്ജനം അരുത്.
* പമ്പാ നദിയിലേക്ക് ചപ്പു ചവറുകളും തുണികളും എച്ചില്‍ ഇലകളും എറിയരുത്.
* വനനശീകരണത്തിന് ശ്രമിക്കരുത്.
* തീ സൂക്ഷിച്ച് ഉപയോഗിക്കണം. കര്‍പ്പൂരാരാധനയ്ക്ക് ശേഷം തീ അലക്‍ഷ്യമായി കളയരുത്.
* അടുപ്പു കൂട്ടിയാല്‍ വെള്ളമൊഴിച്ച് കെടുത്തണം.
* ശരം‌കുത്തിയില്‍ ശരക്കോല്‍ മാത്രമേ തറയ്ക്കാവു.
* പതിനെട്ടാം പടിയില്‍ നാളീകേരം ഉടയ്ക്കരുത്. ഇതിനായി പടിയുടെ ഇരുവശത്തും പ്രത്യേക സ്ഥലങ്ങളുണ്ട്.
* പമ്പയിലും സന്നിധാനത്തെ ഭസ്മ കുളത്തിലും സോപ്പും എണ്ണയും ഉപയോഗിച്ച് കുളിക്കരുത്.
* കാട്ടുമൃഗങ്ങളേയും ഇഴജന്തുക്കളേയും ഉപദ്രവിക്കരുത്.

Share this Story:

Follow Webdunia malayalam