Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗാന്ധിയെ അറിയാത്ത ഹൈദരാബാദ്

ഗാന്ധിയെ അറിയാത്ത ഹൈദരാബാദ്

WEBDUNIA

21.01.2006 10.06

കോണ്‍ഗ്രസിന്‍റെ നേതാവാരെന്ന് ഹൈദരാബാദുകാരോട് ചോദിച്ചാല്‍ അവര്‍ക്ക് തെറ്റില്ല. പാര്‍ട്ടി നേതാക്കളുടെയും സ്ഥിതി ഇതുതന്നെ. ഇനി സോണിയാ ഗാന്ധിയുടെ പേര് ഒന്ന് ഇംഗ്ളീഷില്‍ എഴുതാന്‍ പറഞ്ഞാല്‍ അവര്‍ക്ക് തെറ്റും.

സോണിയാ ഗാന്ധി എന്ന പേരിന്‍റെ ആദ്യ ഭാഗത്തല്ല അക്ഷരത്തെറ്റ് സംഭവിക്കുക. മഹാത്മാ ഗാന്ധി, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിങ്ങനെ എന്തെഴുതിയാലും തെറ്റ് കടന്നുവരും. ഏതായാലും ഇനി തെറ്റ് സംഭവിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ഹൈദരാബാദുകാര്‍.

കോണ്‍ഗ്രസിന്‍റെ 82 -ാമത് പ്ളീനറി സമ്മേളനത്തോട് അനുബന്ധിച്ചാണ് ഈ തെറ്റ് കണ്ടുപിടിക്കപ്പെട്ടത്. സമ്മേളനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡുകളിലെല്ലാം ഗാന്ധിമാരുടെ പേരുകള്‍ തെറ്റി. കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗാണ് തെറ്റ് കണ്ടെത്തിയത്.

ബോര്‍ഡുകളിലെല്ലാം Gഅഉ്രHഎ എന്നെഴുതാനുള്ളിടത്ത് Gഅഉ്രഎ എന്നാണ് എഴുതിയത്. ഇത് ശ്രദ്ധയില്‍ പെട്ട ഉടന്‍ സകല ബാനറുകളും ബോര്‍ഡുകളും നീക്കാന്‍ ദിഗ് വിജയ് നിര്‍ദ്ദേശിച്ചു. ബോര്‍ഡു തയാറാക്കിയവരും അത് സ്ഥാപിച്ചവരും തെറ്റ് കണ്ടുപിടിച്ചില്ല എന്നതല്ല കോണ്‍ഗ്രസ് നേതൃത്വത്തെ കുഴയ്ക്കുന്നത്.

രാജ്യത്തിന്‍റെ ഭാവി എങ്ങനെയാവണമെന്നും അതിനായി എന്ത് ചെയ്യണമെന്നും വ്യക്തമാക്കുന്ന ബോര്‍ഡുകളും ബാനറുകളും ഹൈദരാബാദിലെ കോണ്‍ഗ്രസുകാരാല്‍ വായിച്ചുകാണാനിടയില്ല. എങ്കില്‍ തെറ്റ് കണ്ടുപിടിച്ചേനെ. പിന്നെന്തിന് ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ചോദ്യം.

Share this Story:

Follow Webdunia malayalam