Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതിപ്പൊ പ്രശ്നമാവുമോ?

കൃഷ്ണവര്‍മ്മ

ഇതിപ്പൊ പ്രശ്നമാവുമോ?
P.S. AbhayanUNI
കേരള ജനതയ്ക്ക് രോമാഞ്ചം വാരിപ്പുതയ്ക്കാനൊരു അവസരം കൂടി. ജനമെന്ന് പറഞ്ഞാല്‍ അതിലുമൊരു വകഭേദം വേണമല്ലൊ..എന്നാലല്ലേ കാര്യം ക്ലിയറാവൂ. ജനമെന്ന് ഇവിടെ പറയുന്നത് സാധാരണക്കാര്. സാധാരണക്കരെന്നു പറഞ്ഞാ ‘നടരാജ’ വാഹനത്തിന്‍റെ ഡ്രൈവര്‍മാര്‍, വല്ലപ്പോഴും ‘നഹരത്തി’ലെത്തുമ്പോള്‍ മന്ത്രി വാഹനവും വിമാനവും ചോക്കളേറ്റ് കുമാരി കുമാരന്‍‌മാരെയും കണ്ട് വാപൊളിച്ച് ഡസന്‍ കണക്കിന് അന്തം ഒരുമിച്ച് വിടുന്നവര്‍, അങ്ങനെ നിര്‍വചനങ്ങള്‍ ഒരു പാട് നീളും.

ഇതൊക്കെ പറയുന്നത് സാധാരണക്കാരെന്നു പറയുന്നവരെ (ഇവര്‍ക്ക് ഇത്രയായിട്ടും സംവരണം നല്‍കിയിട്ടില്ല) പരിചയപ്പെടുത്താനും അവര്‍ക്ക് ലഭിക്കാന്‍ പോവുന്ന പുത്തനൊരു ഭാഗ്യത്തെ വിസ്തരിക്കാനുമാണ്. ദേശീയ തലത്തില്‍ പ്രഖ്യാപിച്ചൊരു പണിമുടക്ക് കേരളത്തില്‍ ബന്ദായി മാറുമത്രേ! എന്തൊരു ഭാഗ്യം. കേരളമെന്ന് പറഞ്ഞാല്‍ എന്താന്നാ ഈ ഇന്ത്യക്കാര് കരുതിയിരിക്കുന്നത്!

ഭരണ ബന്ധുക്കളാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇത് പ്രശ്നമാവുമോ? എന്തു പ്രശ്നം ഏറ്റവും കൂടുതല്‍ തവണ ജന ജീവിതം സ്തംഭിപ്പിക്കാന്‍ സഹകരിച്ച സാധാരണക്കാര്‍ ഇത്തവണയും പൂര്‍വാധികം ശക്തിയോടെ ഇക്കാര്യത്തില്‍ പിന്തുണ നല്‍കണം. അങ്ങനെ, പാലും പത്രവും ആംബുലന്‍സും കൂടി തടയണം, കീര്‍ത്തി അങ്ങ് കയറട്ടെ!

പക്ഷേ സാധാരണക്കാര്‍ അങ്ങ് സഹകരിച്ചാലും (എപ്പോഴേ സഹകരിച്ചു കഴിഞ്ഞു!) വേറെയും ചില പ്രശ്നങ്ങള്‍ നടക്കുമോ? നൊണേം കൊതീം പറഞ്ഞ് പറഞ്ഞ് ശീലമായി പോയി, അതാ ഇത്തരത്തിലുള്ള ഒരു വഹ സംശയങ്ങള്‍. തമിഴകത്തെ ഒരദ്ദേഹം ഇതേപോലെ രാമനെ എതിര്‍ത്ത് നടത്തിയ ‘മുടക്ക്’ വല്ലാത്ത പ്രശ്നമായില്ലായിരുന്നോ? അവസാനം കോടതീ കേറേണ്ടി വന്നില്ലായിരുന്നോ...ആ...ഇവിടെയും അങ്ങനെ ഉണ്ടായാ നുമ്മടെ സഖാവല്ലേ കോടതീ പോവേണ്ടത്...പാ‍വം..അങ്ങനെയൊന്നും സംഭവിക്കല്ലേ രാമ നാരായണാ (ഇതിനീ‍പ്പോ പ്രശ്നമാവുമോ...അവസാനം രാമനാമം പറഞ്ഞതേ)

Share this Story:

Follow Webdunia malayalam