Select Your Language

Notifications

webdunia
webdunia
webdunia
Friday, 10 January 2025
webdunia

പൂനം തുണിയുരിഞ്ഞിട്ടും ഷാരുഖിന് മിണ്ടാട്ടമില്ല!

ദുര്‍ബല്‍ കുമാര്‍

പൂനം തുണിയുരിഞ്ഞിട്ടും ഷാരുഖിന് മിണ്ടാട്ടമില്ല!
, വ്യാഴം, 31 മെയ് 2012 (15:04 IST)
PRO
ഷാരുഖ് ഖാന്‍ പ്രതീക്ഷിക്കാത്ത രണ്ടുകാര്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ചത്. പതിവ് പോലെ ഐ പി എല്‍ കിരീടം ചെന്നൈ കൊണ്ടുപോകുമെന്നാണ് ഷാരുഖും വിചാരിച്ചത്. എന്നാല്‍ വിനയന്‍ ചിത്രങ്ങള്‍ ഹിറ്റാകുന്നതുപോലെ തീര്‍ത്തും അപ്രതീക്ഷിതമായി കൊല്‍ക്കത്തയുടെ കുട്ടികള്‍ എറിഞ്ഞ ഏറെല്ലാം കൃത്യം മാങ്ങയ്ക്ക് തന്നെ കൊണ്ടു. ഫലമോ? കൊല്‍ക്കത്തയ്ക്ക് കിരീടം. ഷാരുഖ് ബോധം കെട്ട് വീണില്ലെന്നേയുള്ളൂ.

എന്തൊരു തുള്ളിക്കളിയായിരുന്നു. ‘ഇതൊക്കെ എനിക്ക് നേരത്തേ അറിയാമായിരുന്നു’ എന്നൊക്കെയുള്ള രീതിയില്‍ പിന്നെ കിംഗ് ഖാന്‍ ചില കാച്ചൊക്കെ കാച്ചി. വിജയത്തിന്‍റെ കിക്കില്‍ വാങ്കഡെയില്‍ നടന്നതിനൊക്കെ മാപ്പും പറഞ്ഞു. പിന്നെ നേരെ വിട്ടു പ്രഭുദേവയുടെ വീട്ടിലേക്ക്. അവിടെ നയന്‍സിനെയോര്‍ത്ത് ദുഃഖിതനായിരിക്കുന്ന പ്രഭുവിനെ ആശ്വസിപ്പിച്ചു. അവിടെയും ഒരു തുള്ളിക്കളി. പാര്‍ട്ടി. അടിപൊളി.

ഇതൊക്കെ കണ്ട് സന്തോഷം കൊണ്ട് ഇരിക്കാന്‍ കഴിയാതായ ഒരാള്‍ അങ്ങുദൂരെ കാത്തിരിക്കുന്നുണ്ടായിരുന്നു. എന്‍റെ നമ്പര്‍ ഇതാ എന്നുപറഞ്ഞ് ദേഹത്തുകിടന്ന തുണിയെല്ലാം ഊരിയെറിഞ്ഞ് ഫോട്ടോയ്ക്ക് പോസ് ചെയ്തു. എന്നിട്ടൊരൊറ്റ ട്വീറ്റ്. ദാ... കിടക്കുന്നു. ലോകകപ്പ് കിട്ടിയപ്പോള്‍ ഇങ്ങനെ ചെയ്യാന്‍ ടൈം കിട്ടിയില്ല. അന്ന് ചീത്ത പറഞ്ഞവരെല്ലാം കണ്‍‌നിറയെ കണ്ടു രസിച്ചാട്ടെ. കളി പൂനം പാണ്ഡെയോടു വേണ്ടാ.

ഈ നഗ്നത സമര്‍പ്പിച്ചിരിക്കുന്നത് കൊല്‍ക്കത്തയുടെ വിജയത്തിനും ഷാരുഖ് ഖാനുമാണെന്ന് പൂനം വിളിച്ചു പറഞ്ഞതോടെ വെട്ടിലായത് സാക്ഷാല്‍ കിംഗ് ഖാനാണ്. തുണിയുരിഞ്ഞുകാണിച്ചാല്‍ അതിനോട് എങ്ങനെ പ്രതികരിക്കണമെന്ന് ഷാരുഖിന് നല്ല നിശ്ചയമില്ല. “സന്തോഷം പ്രകടിപ്പിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ മാര്‍ഗമുണ്ട്. ഞാന്‍ ഇതേക്കുറിച്ചൊന്നും മിണ്ടുന്നില്ല” - ഷാരുഖ് നാവ് ഉള്ളിലേക്കിട്ട് വെള്ളം കുടിച്ചു.

എന്തായാലും പൂനം പാണ്ഡെയുടെ ഈ കളി കുറച്ച് കൂടിപ്പോയെന്ന അഭിപ്രായം പലര്‍ക്കുമുണ്ട്. നമ്മുടെ ശിവസേനയൊക്കെ എവിടെപ്പോയാവോ? പ്രതികരണത്തൊഴിലാളികളായ സാഹിത്യനായകന്‍‌മാരെയും എങ്ങും കണ്ടില്ല. അക്രമം എവിടെക്കണ്ടാലും അവിടെ പാഞ്ഞെത്തുന്ന ചിലരെങ്കിലും പൂനത്തിന്‍റെ ഈ അതിക്രമത്തോട് പ്രതികരിക്കുമെന്ന് ദുര്‍ബല്‍ കുമാര്‍ പ്രതീക്ഷിച്ചിരുന്നു. നമുക്കു പ്രതീക്ഷിക്കാനല്ലേ പറ്റൂ?

Share this Story:

Follow Webdunia malayalam