കണ്ണന്‍റെ ഊര്
കേരളത്തിനു വടക്ക്, കാസര്‍കോടിനു തൊട്ടു തെക്കായി തെയ്യങ്ങളുടെ ഈ പുണ്യഭൂമി-കണ്ണൂര്‍. കളരിയുടെയും സര്‍ക്കസിന്‍റേയും ജന്മഭൂമി. സഹകരണ പ്രസ്ഥാനത്തിന്‍റെ വിളഭൂമി. കണ്ണൂര്‍. ഇത് കണ്ണന്‍റെ, കൃഷ്ണന്‍റെ ഊര്.
ചൈനാക്കാര്‍ക്കും അറബികള്‍ക്കും യുറോപിലുള്ളവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ഊരായിരുന്നു കണ്ണൂരെന്ന് ക്രിസ്തുവിനു ശേഷം 1250 ല്‍ ഇന്ത്യ സന്ദര്‍ശിച്ച മാര്‍ക്കോ പോളോ യാത്രാവിവരണത്തില്‍ വിവരിക്കുന്നുണ്ട്.ഫാഹിയാനും ബുദ്ധ സന്യാസിയായ ഇബᅯ് ബത്തൂത്ത യും കണ്ണൂര്‍ സന്ദര്‍ശിച്ചിട്ടുണ്ട്
പയ്യാമ്പലം .
കേരളത്തിലെ മനം മയക്കുന്ന കടല്‍ത്തീരങ്ങളില്‍ പ്രധാനപ്പെട്ട, കണ്ണൂരിലെ തീരം. കമ്മ്യൂണിസ്റ്റ് ആചാര്യന്‍ എ.കെ.ജി.യടക്കം ഒട്ടേറെ പേര്‍ അന്ത്യ വിശ്രമം കൊള്ളുന്ന തീരം.
പയ്യാമ്പലം ഗസ്റ്റ്ഹൗസിനു സമീപത്ത് ലൈറ്റ് ഹൗസിനോടു ചേര്‍ന്നുള്ള അപൂര്‍വസുന്ദരമായ സ്ഥലത്ത് എട്ടര ലക്ഷം രൂപ ചെലവിട്ടു പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍റെ രൂപകല്‍പനയില്‍ നിര്‍മിക്കുന്ന 'സീവ്യൂ പോയിന്‍റ്"കൂടി വരുന്നതോടെ കേരളത്തിന്‍റെ ഈ സുവര്‍ണതീരം ദേശീയ വിനോദസഞ്ചാരഭൂപടത്തില്‍ ഇടം നേടാന്‍ പോവുകയാണ് . മൂന്നു വശത്തും കടലിന്‍റെ മനംമയക്കുന്ന കാഴ്ചകള്‍ കാണാന്‍ സൗകര്യമുള്ള വേദിയാണിത്.
കടലിലേക്ക് തള്ളിനില്‍ക്കുന്ന പാറക്കെട്ടുകള്‍ നിറഞ്ഞ ഈ സ്ഥലത്തെത്തിയാല്‍ മൂന്നു വശവും കടലിനാല്‍ ചുറ്റപ്പെട്ട ഉപദ്വീപില്‍ നില്‍ക്കുന്ന അനുഭവമാണ്. പയ്യാമ്പലം തീരത്തിന്‍റെ വിദൂരദൃശ്യവും ഇവിടെനിന്നാല്‍ ലഭിക്കും. 39 സെന്‍റ് സ്ഥലത്താണ് സീവ്യൂ പോയിന്‍റ് .
പാറക്കെട്ടുകള്‍ നിറഞ്ഞ സ്ഥലം കെട്ടിപ്പൊക്കിയെടുത്ത് മണ്ണിട്ട് നിരപ്പാക്കി ഇരിപ്പിട സൗകര്യമൊരുക്കാനാണ് പദ്ധതി. പൂന്തോട്ടവും ഉദ്ദേശിക്കുന്നുണ്ട്. നിര്‍മിതികേന്ദ്രമാണ് നിര്‍മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. അടുത്ത മാര്‍ച്ചിനുള്ളില്‍ പണി പൂര്‍ത്തിയാക്കും.
ഗസ്റ്റ് ഹൗസിനു സമീപത്തുനിന്ന് സീവ്യൂ പോയിന്‍റിലേക്ക് കടലോരപ്പാത നിലവിലുണ്ട്. വൈകുന്നേരങ്ങളില്‍ ഒട്ടേറെപ്പേര്‍ ഇപ്പോള്‍തന്നെ ഇവിടെയെത്താറുമുണ്ട്. സീവ്യൂ പോയിന്‍റ് യാഥാര്‍ഥ്യമാകുന്നതോടെ സായാഹ്നങ്ങള്‍ ചെലവഴിക്കാന്‍ പയ്യാമ്പലം ബീച്ചുപോലെതന്നെ മറ്റൊരിടമായി ഇവിടം മാറും