Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാപ്പാട് ബീച്ച്

കാപ്പാട് ബീച്ച്
കോഴിക്കോട് നഗരത്തില്‍ നിന്ന് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന സുന്ദരമായ ചെറിയ ഒരു ബീച്ചാണ് കാപ്പാട്. ചരിത്രപരമായ ഒരു പാട് പ്രത്യേകതകള്‍ ഈ ബീച്ചിനുണ്ട്. അതില്‍ പ്രധാനമാണ് വാസ്കോഡ ഗാമയുമായി ബന്ധപ്പെട്ട ചരിത്രം.

പോര്‍ച്ചു‌ഗീസ് നാവികനായ വാസ് കോഡ ഗാമ കപ്പലിറങ്ങിയത് ഇവിടെയാണ്. 1498 മേയ് 27ന് 170 ആളുകളുമായിട്ടാണ് ഗാമ ഇവിടെ കപ്പലിറങ്ങിയത്. പ്രാദേശികമായി കാപ്പാട് ബീച്ചിനെ കപ്പക്കടവെന്നാണ് വിളിച്ചു പോരുന്നത്.

കടലിലേക്ക് തള്ളിനില്‍ക്കുന്ന പാറക്കൂട്ടം കാപ്പാടിന് അനുപമായ മനോഹാരിത നല്‍കുന്നു. ഇവിടെ പാറക്കുമുകളില്‍ ഒരു ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്. ഈ ക്ഷേത്രത്തിന് ഏകദേശം 800 വര്‍ഷത്തിലധികം പഴക്കമുണ്ട്.

കേരളത്തിലെ സുപ്രധാന നഗരങ്ങളില്‍ ഒന്നാണ് കോഴിക്കോട്. മധ്യ കാലഘട്ടത്തില്‍ ഈ നഗരം സുഗന്ധവ്യജ്ഞനങ്ങളുടെ വാണിജ്യകേന്ദ്രമായിരുന്നു.
വാസ്കോഡ ഗാമയാണ് കോഴിക്കോട്ടിലേക്കുള്ള സമുദ്രമാര്‍ഗം കണ്ടെത്തിയ ആദ്യ യൂറോപ്യന്‍ നാവികന്‍.

ഗാമയുടെ വരവോടെ കോഴിക്കോട്ടെ വാണിജ്യത്തിന്‍റെ കുത്തക പോര്‍ച്ചുഗീസുകാര്‍ കൈയ്യടക്കി. പിന്നീട് ഈ ആധിപത്യം ബ്രിട്ടീഷുകാരുടെ വരവു വരെ തുടര്‍ന്നു.

Share this Story:

Follow Webdunia malayalam