ഇങ്ങനെയാണെങ്കില്‍ ആദ്യരാത്രിയിലെ ലൈംഗികബന്ധം ദുരന്തമാകും

ഇങ്ങനെയാണെങ്കില്‍ ആദ്യരാത്രിയിലെ ലൈംഗികബന്ധം ദുരന്തമാകും

ബുധന്‍, 2 ജനുവരി 2019 (19:35 IST)
ആദ്യരാത്രിയില്‍ തന്നെ ലൈംഗികബന്ധം വേണമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം എന്നും നിലനില്‍ക്കുന്നുണ്ട്. വേണ്ടെന്നുമുള്ള അഭിപ്രായമാണ് ഭൂരിഭാഗം പേരില്‍ നിന്നുമുയരുന്നത്. പ്രണയ വിവാഹമാണെങ്കില്‍ ആദ്യരാത്രിയിൽ ബന്ധപ്പെടുന്നതു കൊണ്ട് തെറ്റില്ലെന്ന ഉപദേശവും പലര്‍ക്കും ലഭിക്കാറുണ്ട്.

ആദ്യരാത്രിയിൽ തന്നെ പെൺകുട്ടിയെ കീഴ്പ്പെടുത്തിയുള്ള ലൈംഗിക ബന്ധം പരാജയമായി തീരാനുള്ള സാധ്യത 70ശതമാനമാണെന്നാണ് വിദഗ്ദര്‍ വ്യക്തമാക്കുന്നത്. വിവാഹത്തിന്റെ ക്ഷീണം ശരീരത്തെ ബാധിക്കുന്നതാണ് ഇതിനു കാരണം.

പരസ്‌പരം സംസാരിച്ചും കാര്യങ്ങള്‍ ചോദിച്ചറിയാതെയുമുള്ള കിടപ്പറ ബന്ധം സ്‌ത്രീയെ സെക്‍സില്‍ നിന്നുമകറ്റും. പരസ്പരം അടുപ്പത്തോടെയും ഇഷ്ടത്തോടെയുമുള്ള ലൈംഗികബന്ധം മാത്രമാണ് ആവേശം പകരുന്നത്. ആദ്യരാത്രി കരുത്ത് തെളിയിക്കാനുള്ള വേദിയല്ലെന്ന് പുരുഷന്മാര്‍ തിരിച്ചറിയണം.

എങ്ങനെയെങ്കിലും ആദ്യരാത്രിയിൽ ലൈംഗികബന്ധം നടത്തി സ്‌ത്രീയുടെ മുമ്പില്‍ കരുത്ത് കാട്ടണമെന്ന് ആഗ്രഹിച്ചാല്‍ തിരിച്ചടിയാകും ഫലം. ഒന്നോ രണ്ടോ ദിവസം സ്വസ്ഥമായി താമസിച്ചതിനു ശേഷമുള്ള സെക്‍സാകും കൂടുതല്‍ അനുഭൂതി നല്‍കുക.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം തൊലി കറുത്ത വാഴപ്പഴം കളയേണ്ട, ഗുണങ്ങൾ കേട്ടാൽ ആരും ഞെട്ടും !