ഭര്‍ത്താവിന് സെക്‍സിനോട് താല്‍പ്പര്യമില്ലെങ്കില്‍ ഭാര്യ മനസിലാക്കേണ്ട ചില കാര്യങ്ങള്‍ !

വെള്ളി, 1 മാര്‍ച്ച് 2019 (17:11 IST)
വിവാഹം കഴിഞ്ഞ് കുറച്ചുവര്‍ഷം കഴിയുമ്പോള്‍ ലൈംഗികബന്ധത്തോട് ഭര്‍ത്താവിന് വലിയ താല്‍പ്പര്യം കാണുന്നില്ല എന്ന് പല ഭാര്യമാരും പരാതി പറയാറുണ്ട്. അവര്‍ക്ക് ജോലിയോട് മാത്രമാണ് താല്‍പ്പര്യമെന്നും കുട്ടികളുടെ അച്ഛനായി മാത്രം പെരുമാറുന്നു എന്നും മറ്റ് പെണ്‍കുട്ടികളുമായി ബന്ധമുണ്ടോയെന്ന് സംശയമുണ്ടെന്നുമൊക്കെയുള്ള പരാതികള്‍ ഡോക്‍ടര്‍മാരുടെ മുമ്പില്‍ പതിവായി എത്താറുള്ളതാണ്.
 
ഭര്‍ത്താവിന് സെക്‍സിനോട് താല്‍പ്പര്യമില്ലെങ്കില്‍ ഭാര്യമാര്‍ തല്‍ക്കാലം നിര്‍ബന്ധിക്കാന്‍ പോകാതിരിക്കുകയാണ് നല്ലത്. പകരം, എന്താണ് പ്രശ്നമെന്ന് ചോദിച്ച് മനസിലാക്കാന്‍ ശ്രമിക്കാം. അതും അവരുടെ മനസിനെ മുറിപ്പെടുത്തുന്ന രീതിയിലോ അവര്‍ക്ക് ദേഷ്യം വരുന്ന രീതിയിലോ ചോദ്യം ചെയ്യരുത്. നയപരമായി ഇക്കാര്യം ഡീല്‍ ചെയ്യുന്നതായിരിക്കും ഉചിതം.
 
ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഭര്‍ത്താവിന് താല്‍പ്പര്യമില്ലെങ്കില്‍ ഭാര്യമാര്‍ ഇതില്‍ നിന്ന് മനസിലാക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഭാര്യയുമായി ശാരീരികമായ ഒരു ആകര്‍ഷണം ഭര്‍ത്താവിന് പല കാരണങ്ങളാല്‍ നഷ്ടപ്പെട്ടിരിക്കാം. ഭാര്യയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഭര്‍ത്താവിന് തോന്നാത്തതിന്‍റെ ഒരു കാരണം ഇതാകാം. ശരീരസൌന്ദര്യത്തില്‍ ഭാര്യ ഒരു ശ്രദ്ധയും പുലര്‍ത്തുന്നില്ലെങ്കില്‍ ഇത് സംഭവിക്കാം. കുട്ടികളുടെ കാര്യങ്ങള്‍ മാത്രം നോക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തുന്ന ഒരു ഭാര്യയായി മാത്രം ഭര്‍ത്താവ് നിങ്ങളെ പരിഗണിക്കുന്നതാവാം ഒരു കാരണം. ജോലി ഭാരത്താലും സാമ്പത്തിക വിഷമങ്ങളാലും ഭര്‍ത്താവ് ഒറ്റപ്പെട്ടുപോയ നിമിഷങ്ങളില്‍ നിങ്ങള്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ ഒരുങ്ങിയില്ലെന്നത് ആ മനസില്‍ പോറലേല്‍പ്പിച്ചിട്ടുണ്ടാവാം.
 
ഭര്‍ത്താവ് ക്ഷീണിതനാണോ എന്ന കാര്യം നിങ്ങള്‍ ശ്രദ്ധിക്കാതെ പോയിട്ടുണ്ടാ? പലവിധ പ്രശ്നങ്ങളാല്‍ ശാരീരികമായും മാനസികമായും ക്ഷീണിതനായാണ് ഭര്‍ത്താവ് ദിവസവും വീട്ടിലെത്തുന്നതെങ്കില്‍ അദ്ദേഹത്തിന് ലൈംഗികജീവിതം എങ്ങനെ തൃപ്തികരമായി മുന്നോട്ടുകൊണ്ടുപോകാനാകും എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
 
വൈവാഹിക ജീവിതത്തോട് താല്‍പ്പര്യം നഷ്ടപ്പെടുകയും ആത്മീയതയോട് കൂടുതല്‍ അടുക്കുകയും ചെയ്യുന്ന സാഹചര്യം ചിലപ്പോള്‍ ഭര്‍ത്താക്കന്‍‌മാര്‍ക്ക് സംഭവിക്കാം. അപ്പോഴും അവരുടെ ലൈംഗികജീവിതം താറുമാറാകും. ഭാര്യയോട് മാനസികമായും ശാരീരികമായും അകന്നുപോവുകയും എന്നാല്‍ മക്കളോട് കൂടുതല്‍ അടുക്കുകയും ചെയ്യുന്ന സാഹചര്യത്തിലും ഇതുപോലെയുള്ള പ്രശ്നങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം കിടപ്പറയില്‍ ഭര്‍ത്താവിന് തൃപ്തി നല്‍കാന്‍ ഇതുമാത്രം ചെയ്താല്‍ മതി!