Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആലുവമഹാശിവരാത്രി: ബലിതര്‍പ്പണണത്തിന് ദേവസ്വംബോര്‍ഡ് ഒരുക്കിയിരിക്കുന്നത് 150 ബലിത്തറകള്‍

ആലുവമഹാശിവരാത്രി: ബലിതര്‍പ്പണണത്തിന് ദേവസ്വംബോര്‍ഡ് ഒരുക്കിയിരിക്കുന്നത് 150 ബലിത്തറകള്‍

സിആര്‍ രവിചന്ദ്രന്‍

, ശനി, 26 ഫെബ്രുവരി 2022 (18:57 IST)
പ്രസിദ്ധമായ ആലുവമഹാശിവരാത്രി ഉല്‍സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഭക്തര്‍ക്ക് ആലുവ മണപ്പുറത്ത് മുന്‍കാലത്തെപ്പോലെ തന്നെ ഇക്കുറി ബലിതര്‍പ്പണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളതായി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്‍ അറിയിച്ചു. ശിവരാത്രി ഒരുക്കങ്ങള്‍ സംബന്ധിച്ച അവസാനഘട്ടവിലയിരുത്തല്‍ നടത്താനായി വിവിധ വകുപ്പുകളുടെ സംയുക്തയോഗം ചേര്‍ന്നിരുന്നു.
 
ശിവരാത്രിയോടനുബന്ധിച്ച് ആലുവയില്‍ എത്തിച്ചേരുന്ന ഭക്തര്‍ക്ക് മണപ്പുറത്ത് ബലിതര്‍പ്പണം നടത്തുന്നതിനായി 150 ബലിത്തറകള്‍ ആണ് ദേവസ്വംബോര്‍ഡ് ഒരുക്കിയിട്ടുള്ളത്. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് ആയിരിക്കും ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുക. ആലുവ ശിവക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായും പ്രത്യേകം ക്യൂ സംവിധാനം ഒരുക്കിയിട്ടുണ്ട്.
 
ഭക്തര്‍ക്ക് കുടിവെള്ളം,ഭക്ഷണം എന്നിവയ്ക്കുള്ള ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. പെരിയാറില്‍ കുളിക്കാനിറങ്ങുന്നവരുടെ സുരക്ഷയ്ക്കായി ഫയര്‍ഫോഴ്‌സിന്റെ മുങ്ങല്‍ വിദഗ്ദന്‍മാരുടെയും സ്‌ക്യൂബ ടീമിന്റെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏതു തൊഴിലും സമര്‍ത്ഥമായും ആത്മാര്‍ത്ഥമായും ചെയ്യുന്നവരായിരിക്കും ഈ നക്ഷത്രക്കാര്‍