Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിലെ ശിവക്ഷേത്രങ്ങള്‍ 2

കേരളത്തിലെ ശിവക്ഷേത്രങ്ങള്‍ 2
കടുത്തുരുത്തി തളിക്ഷേത്രം (കോട്ടയം ജില്ല)

കേരളത്തിലെ പഴയ തളിക്ഷേത്രങ്ങളില്‍ ഒന്ന്. പ്രധാന മൂര്‍ത്തി ശിവന്‍. ധ്യാനഭാവത്തിലാണ് മൂര്‍ത്തീ സങ്കല്‍പ്പം. നന്ദിയില്ലാത്ത ശിവക്ഷേത്രമാണിത്. ഖരന്‍റെ പ്രതിഷ്ഠ. വൈക്കം, ഏറ്റുമാനൂര്‍, കടുത്തുരുത്തി എന്നീ സ്ഥലങ്ങളില്‍ ഒരേ ദിവസം തൊഴണമെന്നാണ് വിശ്വാസം.

കണ്ടിയൂര്‍ മഹാദേവ ക്ഷേത്രം (ആലപ്പുഴ)

കിഴക്കോട്ട് ദര്‍ശനം.തിരുവാതിര നാളുകളില്‍ പത്തു ദിവസത്തെ ഉത്സവം. പതിമൂന്നു ഉപദേവതമാര്‍.

കരിവള്ളുര്‍ ശിവക്ഷേത്രം (കണ്ണൂര്‍)

കപിലമഹര്‍ഷി പ്രതിഷ്ഠിച്ചു എന്ന് വിശ്വാസം. തുലാമാസത്തില്‍ ഇവിടെ നടത്തുന്ന മത്തവിലാസം കൂത്ത് പ്രസിദ്ധം. സന്താന ലബ്ദ്ധിക്കും, മംഗല്യത്തിനും വേണ്ടി വഴിപാടായി നടത്തുന്നു.

കല്പാത്തി വിശ്വനാഥക്ഷേത്രം (പാലക്കാട്)

രഥോത്സവം പ്രസിദ്ധം. ഗോവിന്ദരാജപുരം, പുതിയ കല്പാത്തി, പഴയ കല്പാത്തി, ചാത്തപ്പുരം എന്നീ നാലു ഗ്രാമങ്ങളില്‍ രഥയാത്രയുണ്ട്. മൂന്നു തേരുകളുണ്ടാവും. വലിയ തേര് വിശ്വനാഥസ്വാമിയുടേത്.

കാങ്കോല്‍ ശിവക്ഷേത്രം (കണ്ണൂര്‍)

സ്വയംഭൂലിംഗമാണ്. യാഗം നടത്തുന്പോഴും പുതിയ വീടുകള്‍ പണിയുന്പോഴും പരിശുദ്ധിക്കുവേണ്ടി ഈ ക്ഷേത്രത്തിലെ മണ്ണു കൊണ്ട് പോകും. ഇതൊരു പുണ്യഭൂമിയാണെന്ന് വിശ്വാസമുണ്ട്. പയ്യന്നൂര്‍ പവിത്രമോതിരം ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ഉണ്ടാക്കപ്പെട്ടതെന്നാണ് ഐതീഹ്യം.

Share this Story:

Follow Webdunia malayalam