Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിലെ ശിവക്ഷേത്രങ്ങള്‍ 6

കേരളത്തിലെ ശിവക്ഷേത്രങ്ങള്‍ 6
ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം(തിരുവനന്തപുരം)

സ്വയം ഭൂവാണെന്ന് സങ്കല്‍പം. ധനുമാസത്തിലെ തിരുവാതിരയാണ് ആറാട്ട്. ശിവരാത്രിക്ക് 24 മണിക്കൂര്‍ ക്ഷീരധാരയുണ്ട്. ഉച്ചയ്ക്ക് തോരന്‍, പരിപ്പ്, മോര്, ശര്‍ക്കരപായസം, പുളിശ്ശേരി, കണ്ണിമാങ്ങ, മെഴുക്കുപുരട്ടി, എന്നിവയാണ് നിവേദ്യങ്ങള്‍. ഇത് എട്ടു കുഴിയുളള കിണ്ണത്തിലാണ് നിവേദിക്കുന്നത്
തൃപ്പലാപൂര്‍ ക്ഷേത്രം (പാലക്കാട്)

ഇവിടുത്തെ ലിംഗപ്രതിഷ്ഠ പ്രധാനമാണ്. ഖരന്‍റെയാണ് പ്രതിഷ്ഠ. വലിയ ക്ഷേത്രക്കുളമാണ്. തുലാമാസത്തിലെ കറുത്ത വാവാണ് ആഘോഷം.

പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം (കണ്ണൂര്‍)

ഉത്തരകേരളത്തിലെ പ്രശസ്ത ക്ഷേത്രം. പ്രധാനമൂര്‍ത്തിയായ മുത്തപ്പന്‍ കിരാതവേഷം ധരിച്ച ശിവന്‍റെ അംശാവതാരമാണെന്ന് വിശ്വസിക്കുന്നു. ഈ ക്ഷേത്രത്തില്‍ മദ്യവും മാംസവും മത്സ്യവും നിവേദിക്കും. മദ്യം ശ്രീകോവിലില്‍ കയറ്റാറില്ല. സംക്രമത്തിനും വിശേഷ ദിവസങ്ങളിലും ബ്രാഹ്മണപൂജ. ക്ഷേത്രത്തില്‍ സൗജന്യ ഭക്ഷണമുണ്ട്.

പരിപ്പ് മഹാദേവക്ഷേത്രം (കോട്ടയം ജില്ല)

108 ശിവാലയങ്ങളില്‍ ഒന്ന്. രണ്ട് ബലിക്കല്‍പുരകളുള്ള ക്ഷേത്രമാണ്. മേടത്തിലെ തിരുവാതിര ആറാട്ടായി എട്ട് ദിവസത്തെ ഉത്സവം.

പാഴൂര്‍ പെരുംതൃക്കോവില്‍ (എറണാകുളം)

മണ്ണുകൊണ്ടുള്ള ലിംഗമാണ് ഇവിടുത്തെ പ്രതിഷ്ഠ. അതിനാല്‍ അഭിക്ഷേകമില്ല. കുംഭത്തിലെ ശിവരാത്രി ആറാട്ടായി ആറുദിവസത്തെ ഉത്സവം. സ്വര്‍ണ്ണക്കുടത്തില്‍ 12 1/2 നാഴി നെയ്യ് അഭിഷേകം നടത്തുന്നു. ഈ അഭിഷേകം കഴിഞ്ഞാല്‍ ലിംഗം തേച്ച് കഴുകില്ല. ക്ഷേത്രത്തിന്‍റെ മുറ്റത്തുള്ള കീഴ്ലോകത്തു വരിക്ക എന്ന പ്ളാവ് പ്രസിദ്ധമാണ്. പ്രസിദ്ധ ജ്യോതിഷ കുടുംബമായ പാഴൂര്‍ പടിപ്പുരയ്ക്ക് പെരുംതൃക്കോവിലുമായി ബന്ധമുണ്ട്.

Share this Story:

Follow Webdunia malayalam