Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിലെ ശിവക്ഷേത്രങ്ങള്‍ 3

കേരളത്തിലെ ശിവക്ഷേത്രങ്ങള്‍ 3
കിള്ളിക്കുറിശ്ശിമംഗം ശിവക്ഷേത്രം (പാലക്കാട്)

ശിവനും ഗണപതിയുമാണ് പ്രതിഷ്ഠ. നാളികേരം പാടില്ല എന്ന ചിട്ട. പ്രധാന വഴിപാട് നമസ്കാരമാണ്. തപസ്സിരിക്കുന്ന ശിവനാണ് ഇവിടെ എന്ന സങ്കല്‍പ്പമുള്ളതിനാല്‍ ഉത്സവവും കഥകളിയും വാദ്യഘോഷവും പാടില്ലെന്ന് വിലക്കുണ്ട്. മൂകന്‍മാര്‍ക്ക് ഇവിടടെ കദളിപ്പഴനേദ്യം വലിയ ഫലമുണ്ടാക്കുമെന്ന് വിശ്വാസമുണ്ട്. ആയുര്‍വര്‍ദ്ധനവിന് എള്ള് തുലാഭാരം. ശുക്രമഹര്‍ഷി പ്രതിഷ്ഠിച്ചതാണ് ഇവിടെത്തെ ശിവലിംഗം. വൈക്കത്തഷ്ടമി ദിവസം ശിവന്‍ ഇവിടെ വരുമെന്ന് സങ്കല്‍പ്പം.

കൊട്ടിയൂര്‍ ക്ഷേത്രം (കണ്ണൂര്‍)

ഇക്കരെ കൊട്ടിയൂരും അക്കരെ കൊട്ടിയൂരും എന്ന രണ്ട് ക്ഷേത്രങ്ങളുണ്ട്. പ്രതിഷ്ഠ സ്വയംഭൂലിംഗമാണ്. പാര്‍വ്വതിയുടെ സ്ഥാനത്തിന് അമ്മാറക്കല്ല് എന്നാണ് പറയുന്നത്. വര്‍ഷത്തില്‍ 11 മാസം അക്കരെ കൊട്ടിയൂരില്‍ ആര്‍ക്കും പ്രവേശനമില്ല. ശങ്കരാചാര്യരാണ് ഇവിടെ ആചാരങ്ങള്‍ ക്രമീകരിച്ചത്് എന്നാണ് വിശ്വാസം. ഈ ക്ഷേത്രത്തിലെ ഉത്സവത്തിന് വൈശാഖോത്സവം എന്നാണ് പറയുന്നത്.

ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രം

ഈ ക്ഷേത്രം ചെങ്ങന്നൂര്‍ ഭഗവതിക്ഷേത്രം എന്നാണ് പ്രസിദ്ധം. 28 ദിവസമാണ് ഉത്സവം. ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ വിഷപരീക്ഷ നടത്തിയിരുന്നു. ക്ഷേത്രത്തിന്‍റെ പടിഞ്ഞാറെ മതില്‍ക്കെട്ടിന് പുറത്ത് വടക്കുഭാഗത്ത് ശ്രീകൃഷ്ണക്ഷേത്രം. അതിനടുത്ത് ഏറ്റത്തില്‍ ഭഗവതിക്ഷേത്രവുമുണ്ട്.

തളി ശിവക്ഷേത്രം (കോഴിക്കോട്)

ഈ ക്ഷേത്രത്തിലായിരുന്നു "രേവതീപട്ടത്താനം' എന്ന പ്രസിദ്ധ പണ്ഡിതപരീക്ഷ നടത്തിയിരുന്നത്. സാമൂതിരിയുടെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്ന്. പരശുരാമന്‍ തപശക്തിയാല്‍ പ്രത്യക്ഷപ്പെടുത്തിയ ഉമാമഹേശ്വരന്മാരെ ശക്തിപഞ്ചാക്ഷരീ ധ്യാന രൂപത്തില്‍ തളിക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചു എന്നാണ് ഐതീഹ്യം.

Share this Story:

Follow Webdunia malayalam