Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിലെ ശിവക്ഷേത്രങ്ങള്‍ 5

കേരളത്തിലെ ശിവക്ഷേത്രങ്ങള്‍ 5
തിരുവയിരൂര്‍ മഹാദേവക്ഷേത്രം (ആലപ്പുഴ)

ചു നക്കര ക്ഷേത്രമെന്നും പ്രസിദ്ധി. സ്വയംഭൂ ശിവന്‍ മകരത്തില്‍ 10 ദിവസത്തെ ഉത്സവം. കുംഭത്തിലെ അഷ്ടമിദിവസം അര്‍ദ്ധരാത്രി ഇവിടെ സോപാനത്തില്‍ "മുളകൂഷ്യം' നിവേദ്യമുണ്ട്. പല വീട്ടുകാര്‍ക്കാണ് മുളകൂഷ്യത്തിന് സാധനങ്ങള്‍ കൊണ്ട്വരാന്‍ അവകാശം. കുറത്തിയാട് ദേവിയാണ് ഈ ക്ഷേത്രത്തിലെ ശിവന്‍റെ ഭാര്യയെന്നാണ് സങ്കല്പം.

തിരുവാലൂര്‍ ശിവക്ഷേത്രം (എറണാകുളം)

108 ശിവാലയങ്ങളില്‍ ഒന്ന്. ഈ ക്ഷേത്രത്തിന്‍റെ കുളപ്പുരയിലാണ് മന്ത്രവാദിയായ സൂര്യകാലടി ദുര്‍മരണമടഞ്ഞതെന്നാണ് ഐതിഹ്യം. അഗ്നിതത്ത്വലിംഗ പ്രതിഷ്ഠയായതിനാല്‍ ഇവിടെ അഭിഷേകമില്ല.

തൃക്കണ്ടിയൂര്‍ മഹാദേവക്ഷേത്രം (മലപ്പുറം)


ജലദൃഷ്ടിയുള്ള പ്രതിഷ്ഠയാണിത്. മണ്ഡലക്കാലത്ത് ഇവിടെ ഗോപ്യമായ "ശക്തിപൂജ' നടക്കുന്നു. നെയ്യ്, തേന്‍, കല്ക്കണ്ടം, മുന്തിരി, ജീരകം എന്നിവ ചേര്‍ത്തുണ്ടാക്കുന്ന കഠിനപ്പായസം പ്രധാനമാണ്. എ.ഡി. 823-ല്‍ ചേരമാന്‍ പെരുമാളാണ് ഈ ക്ഷേത്രം പണിതതെന്നാണ് വിശ്വാസം.

തൃക്കുരുട്ടി മഹാദേവക്ഷേത്രം (ആലപ്പുഴ)

108 ശിവാലയങ്ങളില്‍ ഒന്ന്. ഇവിടുത്തെ ശിവന്‍ തപസ്വി ഭാവത്തിലാണ് അതിനാല്‍ സ്ത്രീകളെ മുന്‍പ് അകത്ത് പ്രവേശിപ്പിച്ചിരുന്നില്ല. യാഗം നടത്തിയപ്പോള്‍ ഹോമാഗ്നിയില്‍ പ്രത്യക്ഷപ്പെട്ട ശിവനെ ക്രോഷ്ടമഹര്‍ഷി പ്രതിഷ്ഠിച്ചു എന്നാണ് ഐതീഹ്യം. വൃശ്ഛികത്തിലെ അഷ്ടമി കൊടിയേറി 10 ദിവസത്തെ ഉത്സവമാണിവിടെ. ക്ഷേത്രത്തിലെ ദാരുശില്പങ്ങള്‍ ശ്രദ്ധേയമാണ്.

Share this Story:

Follow Webdunia malayalam