Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശിവലിംഗപൂജ

ശിവലിംഗപൂജ
, ചൊവ്വ, 4 മാര്‍ച്ച് 2008 (17:34 IST)
ശിവലിംഗപൂജ ചെയ്യാന്‍ ഏറ്റവും പറ്റിയ ദിവസം ശിവരാത്രിയാണ്. ഇഷ്ട സിദ്ധിയാണ് ശിവരാത്രി ദിവസത്തെ ശിവലിംഗപൂജ കൊണ്ടുള്ള ഫലം. അങ്ങനെ സാധിക്കാത്തവര്‍ക്ക് ഓരോ മാസവും അമാവാസി നാളില്‍ ലിംഗപൂജ നടത്താവുന്നതാണ്.

ദാരിദ്ര്യ ശാന്തി, വിദ്യാവിജയം, ശത്രുദോഷം അകറ്റല്‍, ദാമ്പത്യവിജയം, തൊഴില്‍ അഭിവൃദ്ധി, പ്രേമ സാഫല്യം എന്നിവയ്ക്കും മുജ്ജന്‍‌മങ്ങളിലെ പാപം ഇല്ലാതാക്കാനും ശിവലിംഗ പൂജ നല്ലതാണ്. എല്ലാ പാപങ്ങളെയും അത് നശിപ്പിക്കുന്നു.

ഇഷ്ടകാര്യം സാധിക്കനമെങ്കില്‍ പനിനീരില്‍ ഭസ്മം കുഴച്ച് ശിവലിംഗം ഉണ്ടാക്കണം. ഇതില്‍ കൂവളത്തിന്‍റെ ഇലകൊണ്ട് അതിരുദ്ര മന്ത്രാവലി ജപിച്ച് അര്‍ച്ചന നടത്തണം.

രാവിലെ മേചക വസ്ത്രം (കറുപ്പ്) ധരിച്ചു വേണം ശിവലിംഗ പൂജ നടത്താന്‍. മന്ത്രാവലി എട്ട് തവണയാണ് അര്‍ച്ചനയ്ക്ക് ഉപയോഗിക്കേണ്ടത്. ഇതിനു ശേഷം ഏഴു തവണ ശിവലിംഗത്തെ വലം വച്ച് ഏഴ് തവണ നമസ്കരിക്കണം.

പിന്നെ കൂവളത്തില രണ്ട് കൈകളിലും എടുത്ത് ശിവചൈതന്യം ഉധ്വാസയാമി എന്ന് ഉച്ചരിച്ച് ശിവലിംഗത്തില്‍ മൂന്ന് പ്രാവശ്യം ഉഴിഞ്ഞ് അവ മണത്ത ശേഷം കളയുക. ശിവലിംഗം ഉണ്ടാക്കാന്‍ ഉപയോഗിച്ച ഭസ്മം സൂക്ഷിച്ചുവച്ച് നിത്യവും ധരിക്കുന്നത് നല്ലതാണ്. ശിവലിംഗ പൂജയ്ക്ക് നെയ് വിളക്കുകളാണ് ഉപയോഗിക്കേണ്ടത്.

സത്യദോഷ ശാന്തിക്ക് മണ്ണ് കുഴച്ചും ദാരിദ്ര്യ മോചനത്തിന് ഭസ്മം കുഴച്ചും ശിവലിംഗ പൂജ നടത്താം. വിദ്യാ വിജയത്തിന് ചന്ദനവും പനിനീരും ചേര്‍ത്താണ് ലിംഗം ഉണ്ടാക്കേണ്ടത്. പ്രഭാതത്തില്‍ വെളുത്ത വസ്ത്രം ധരിച്ച് നടത്തുന്ന ഈ പൂജയ്ക്ക് മുല്ലപ്പൂവാണ് ഉപയോഗിക്കേണ്ടത്.

പ്രേമം, ദാമ്പത്യം എന്നിവയ്ക്ക് വേണ്ടി മഞ്ഞള്‍പ്പൊടി, പനിനീര്‍ എന്നിവ ചേര്‍ത്ത് ശിവലിംഗം ഉണ്ടാക്കണം. ചുവന്ന വസ്ത്രം ധരിച്ച് രാത്രി അര്‍ച്ചന നടത്തണം.

Share this Story:

Follow Webdunia malayalam