Select Your Language

Notifications

webdunia
webdunia
webdunia
webdunia

നീലംപേരൂരില്‍ ഇന്നു പടയണി

നീലംപേരൂരില്‍ ഇന്നു പടയണി
നീലമ്പേരൂര്‍ ഗ്രാമം ഇന്ന് ഉണര്‍ന്നിരിക്കും അവിടത്തെ ക്ഷേത്രത്തിലെ പൂരം പടയണി ഇന്നാണ്.

ഇന്ന് പൂരം പടയണിയുടെ തട്ടകം ഒരുങ്ങിക്കഴിഞ്ഞു.. രണ്ടാഴ്ചയായി നടക്കുന്ന ചടങ്ങുകള്‍ ഇന്ന് അവസ്സനിക്കും. വര്‍ഷത്തിലൊരിക്കല്‍ എത്തുന്ന പടയണി നട്ടുകാരുടെ മഹൊത്സവമായി മാറുകയാണിവിടെ

ഇന്ന് 7.30 ന് അ ത്താഴപൂജയ്ക്കു ശേഷം പടയണിച്ചടങ്ങുകള്‍ ആരംഭിക്കും. എട്ടു മണിക്ക് പുത്തന്‍ അന്നങ്ങളുടെ തേങ്ങാമുറിക്കല്‍, 10ന് കുടംപൂജകളി, 10.30 ന് മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മിക ത്വത്തില്‍ സര്‍വപ്രായശ്ഛിത്തം.

ദേവസ്വം പ്രസിഡന്‍റ് വില്യാടം ഗോപിനാഥന്‍ നായര്‍ അനുജ്ഞ വാങ്ങും. പിന്നെ തോത്താക്കളിയാണ്. പള്ളി ഭഗവതിയു ടെ സന്നിധിയില്‍ പാതിരാ അടുക്കുമ്പോള്‍ പു ത്തന്‍ അന്നങ്ങളുടെ എഴു ന്നള്ളത്ത് ആരംഭിക്കും. രാത്രി 11 മണിയോടെ പുത്തന്‍ അന്നങ്ങളുടെ തിരുനട സമര്‍പ്പണം നടക്കും.

അതുകഴിഞ്ഞാല്‍ വലിയ അന്നങ്ങള്‍ കോലങ്ങള്‍, സിംഹം, പൊയ്യാനപ്പുറത്ത് എഴുന്നള്ളിപ്പ് എന്നിവക്കുശെഷം അരിയും തിരിയും വയ്പ്പോടുകൂടി ആഘോഷങ്ങള്‍ സമാപിക്കും.

ചൂട്ടു വയ്പ്പ് തട്ടുകുട തുടങ്ങിയ ചടങ്ങുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമാപിച്ചു. തെങ്ങിന്‍ മടലില്‍ പൂക്കള്‍ പലതട്ടുകളായി വച്ച് ഒരുക്കിയ തട്ടുകുടയുമായി കണ്ണനാമുണ്ണിയെ കാണുമാറാകണം എന്നഗാനാലാപത്തോടെ എഴുന്നള്ളിക്കുന്ന ചടങ്ങാണ് കുട നീര്‍ത്ത്.

കഴിഞ്ഞ ദിവസങ്ങളില്‍ വിവിധകോലങ്ങള്‍ ദേവിക്കു മുന്നിലേക്ക് എഴുന്നള്ളിച്ചു.പ്ളാവില കോലങ്ങള്‍,ആന ഹനൂമാന്‍,ഭീമസേനന്‍ തുടങ്ങിയ കോലങ്ങളാണ് ആടിയത്..കുടം പൂജകളി, തോതാക്കളി,വേലകളിപിണ്ടിയും കുരുത്തോലയും കൊടിക്കൂറ തുടങ്ങിയവ രാതി ഉണ്ടായിരുന്നു.

Share this Story:

Follow Webdunia malayalam