അഴിമതിയ്ക്കെതിരെ പോരാടുന്ന ജേക്കബ് തോമസിന് ശക്തി പകരാൻ ആറ്റുകാലമ്മയ്ക്ക് പൊങ്കാല
ഇത്തവണത്തെ പൊങ്കാല ജേക്കബ് തോമസിന്!
Publish Date: Sat, 11 Mar 2017 (14:26 IST)
Updated Date: Sat, 11 Mar 2017 (14:37 IST)
ഭക്തലക്ഷങ്ങൾ അണിനിരന്ന ആറ്റുകാൽ പൊങ്കാലക്കിടെ വ്യത്യസ്തമായ ഒരു കാഴ്ച കാണാൻ സാധിക്കും. ഇത്തവണ തങ്ങൾ പൊങ്കാലയിടുന്നത് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനും വിജിലൻസ് ഡിപട്ട്റ്റ്മെന്റിനും ആണെന്ന് പ്രഖ്യാപിച്ച് ഒരു കൂട്ടം സ്ത്രീകളും അനന്തപുരയിൽ എത്തിയിരിക്കുകയാണ്.
അഴിമതിക്കെതിരെ പോരാടുന്ന വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനും വിജിലൻസിനും ശക്തിപകരുന്നതിനാണ് ഇവർ പൊങ്കാലയിട്ടത്. തന്പാനൂർ കൈരളി ശ്രീ തീയേറ്ററിന് മുന്നിലാണ് ആലപ്പുഴയിൽ നിന്നുള്ള സാമൂഹ്യ പ്രവർത്തകരായ വനിതകൾ ആറ്റുകാലമ്മക്ക് പൊങ്കാല അർപ്പിച്ചത്.