രക്ഷാബന്ധൻ: സ്നേഹത്തിന്റേയും സംരക്ഷണത്തിന്റേയും ബന്ധനം
സഹോദരീ, നീ സുരക്ഷിതയാണ്; ബന്ധങ്ങൾ സംരക്ഷണത്തിന്റെ അടിത്തറയാണ്
അലയടിച്ചുയരുന്ന തിരമാലകൾ നമ്മുടെ ബന്ധങ്ങൾക്കൊപ്പമാണ്, കാരണം തിരമാലകൾക്കും ബന്ധങ്ങൾക്കും അവസാനമില്ല. സഹോദരി സഹോദര ബന്ധത്തിന്റെ പ്രതീകമായാണ് രാഖി ബന്ധൻ അഥവാ രക്ഷാ ബന്ധൻ ആഘോഷിക്കുന്നത്. ചില ആഘോഷങ്ങൾ ആചാരത്തിന്റേയും ഭാഗമാണ്. ഉത്സവങ്ങൾ ആഘോഷിക്കുന്നത് ബന്ധങ്ങളുടെ കെട്ടുറപ്പിന് വേണ്ടിയാണ്. ഇന്ത്യയെ സംബന്ധിച്ച് ഇക്കാര്യം വ്യക്തമാണ്. സംസ്കാരങ്ങളുടെയും ആചാരങ്ങളുടെയും ഉത്സവങ്ങളുടെയും മഹാസാഗരമാണ് ഇന്ത്യ. ബന്ധങ്ങൾക്ക് വിലകൽപ്പിക്കുന്നവരാണ് ഇന്ത്യയിലെ ജനത. ആചാരവും അനുഷ്ടാനവും ഉത്സവങ്ങളും നമ്മുടെ ജീവിതത്തിന്റെ തന്നെ ഭാഗമാണ്.
ആഘോഷങ്ങളിലാണ് പലരും ഒരുമിച്ച് ചേരുന്നത്. ഇതുപോലെ ഒത്തുചേരലിന്റെ മധുരമായ ഓർമകൾ പങ്കുവെയ്ക്കാൻ കിട്ടുന്ന ഏറ്റവും നല്ല അവസരങ്ങളിൽ ഒന്നാണ് രക്ഷാബന്ധവും. ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യാക്കാരും എന്റെ സഹോദരി സഹോദരൻമാരാണ്. എന്ര് ചെറുപ്പം മുതലേ നമ്മൾ തിരിച്ചറിഞ്ഞു തുടങ്ങുന്നതാണ്. ഒരാൾക്ക് സഹോദരി ആയിരിക്കാൻ രക്തബന്ധത്തിന്റെ ആവശ്യമില്ലെന്ന് വളരെ കാലങ്ങൾക്ക് മുൻപ് തന്നെ നമ്മുടെ ജനതയ്ക്ക് മനസ്സിലായ കാര്യമാണ്. അതുകൊണ്ടാണല്ലോ ഇന്നും ശക്തമായി തന്നെ ഈ ആഘോഷങ്ങൾ കൊണ്ടാടപ്പെടുന്നത്.
എന്താണ് രക്ഷാബന്ധം?
ശ്രാവണ മാസ്സത്തിലെ പൂർണ്ണ ചന്ദ്ര ദിവസ്സം വരുന്നതിനാൽ ഈ ആഘോഷത്തെ ശ്രാവണ പൂർണ്ണിമയെന്ന പേരിലും, രാഖി പൂർണ്ണിമയെന്ന പേരിലും അറിയപ്പെടുന്നു. സ്വന്തം സഹോദരി സഹോദരന് രാ ഖി കെട്ടുന്നത് പോലെ അകന്ന ബന്ധത്തിലുള്ള സഹോദരിമാരും, പരസ്പ്പരം രക്തബന്ധമില്ലാത്ത സ്ത്രീകളും വളരെ അടുത്ത സുഹൃത്തുക്കൾക്ക് രാഖി കെട്ടുകയും സഹോദരനായി അംഗീകരിക്കുകയും ചെയ്യുന്നു. സ്നേഹത്തോടും, ഭക്തിയോടും, പ്രാർത്ഥനയോടും കൂടി രാഖി കെട്ടുന്നതോടെ സഹോദരി, സഹോദര ബന്ധം ദൃഢമാവുകയും, അതോടോപ്പോം ആയുരാരോഘ്യവും, സർവ്വവിധ ഐശ്വര്യങ്ങളും ലഭിക്കുകയും ചെയ്യുന്നുവെന്നുമാണ് വിശ്വാസം.
വിശ്വാസങ്ങളിൽ പുതു തലമുറയ്ക്ക് എത്രത്തോളം പ്രാധാന്യം നൽകാൻ കഴിയുമെന്ന കാര്യം ഇപ്പോൾ പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. രക്ത ബന്ധമുള്ളവരായാലും, ഇല്ലാത്തവരായാലും രാഖി കെട്ടിക്കഴിഞ്ഞാൽ പിന്നീട് അവർ പരസ്പ്പരം സഹോദരി, സഹോദരൻമ്മാരായി കണക്കാക്കുന്നു. സഹോദരിക്ക് ആവശ്യമായ ഏതു വിധ സംരക്ഷണവും, ഏത് സാഹചര്യങ്ങളിലും നൽകുവാൻ സഹോദരൻ ബാധ്യസ്ഥനാണ്. അതുതന്നെയല്ലോ രക്തബന്ധമുള്ള സഹോദരനും ചെയ്യുന്നത്.
ഉൽസ്സവത്തിൻറെ ഭാഗമായി വീടുകളിൽ മധുര പലഹാരങ്ങളും പായസ്സവും മറ്റു പല തരം വിഭവ സമൃദ്ധമായ ഭക്ഷണങ്ങളും ഉണ്ടാക്കുന്നു. കുടുംബങ്ങൾ എല്ലാവരും ഒന്നിച്ചിരുന്നു സദ്യ ഉണ്ണുകയും വൈകുന്നേരങ്ങളിൽ ക്ഷേത്ര ദർശനവും, കടൽക്കരയിലും മറ്റും വിനോദയാത്രകളും നടത്തുന്നു. വീടുകളിലും ക്ഷേത്രങ്ങളിലും പൂജകൾ നടത്തുന്നു. സഹോദരന്റെ കയ്യിൽ ആചരപ്രകാരം രക്ഷാബന്ധൻ കെട്ടിക്കൊടുക്കുന്നു. സിന്ദൂരം അണിയിക്കുന്നു. ഇതായിരുന്നു കാലങ്ങൾക്ക് മുൻപുള്ള രക്ഷാബന്ധൻ. എന്നാൽ ഇന്ന് ആചാരങ്ങളോ രീതികളോ ആവശ്യമില്ല. ചിലതെല്ലാം കാലഹരണപ്പെട്ടുവെന്ന് തന്നെ പറയാം.
രക്ഷാബന്ധവുമായി ബന്ധപ്പെട്ട് പല കഥകളും പ്രചരിക്കുന്നുണ്ട്. നിലവിലുള്ള ഐതീഹ്യങ്ങളും പലതാണ്. എന്നാൽ ഭാരത്തിൽ പ്രചാരത്തിലുള്ളത് ശ്രീകൃഷണനും ദ്രൗപതിയും തമ്മിലുള്ള സഹോദരി, സഹോദര ബന്ധമാണ്.
ഐതീഹ്യം:
മൂന്നു കണ്ണും നാലു കൈകളോടും കൂടിയ ശിശുപാലൻറെ ശിരച്ചേധം നടത്തുന്ന സമയത്ത് ഭഗവാൻ കൃഷ്ണൻറെ കൈ വിരൽ മുറിയുന്നു. അടുത്തുണ്ടായിരുന്ന ദ്രൗപദി തന്റെ സാരികീറി മുറിഞ്ഞ ഭാഗത്ത് കെട്ടുകയും രക്ത സ്രാവം നിൽക്കുകയും ചെയ്യുന്നു. ദ്രൗപതിയുടെ ഈ പ്രവർത്തിയിൽ സന്തോഷം തോന്നിയ കൃഷ്ണൻ അവരെ തന്റെ സഹോദരായി ഏറ്റെടുക്കുകയും ഏത് സാഹചര്യത്തിലും വിളിച്ചാൽ എത്തുമെന്ന് വാക്ക് നൽകുകയും ചെയ്യുന്നു. അവസ്സരം വരുമ്പോൾ സാരി കഷണത്തിലെ ഓരോ ഇഴനൂലിനും പകരമായി തിരിച്ചു സഹായം ചെയ്യുമെന്നും കൃഷ്ണൻ സത്യം ചെയ്തു.
കൗരവ സഭയിൽ ദുര്യോധനൻറെ ആജ്ഞയനുസ്സരിച്ചു ദുശ്ശാസ്സനൻ ദ്രൗപതിയെ വിവസ്ത്രയാക്കാൻ ശ്രമിക്കുമ്പോൾ ശ്രികൃഷ്ണൻ പ്രത്യക്ഷപ്പെടുകയും ഓരോ നൂലിഴക്കും പകരമായി അഴിച്ചാൽ തീരാത്തത്രയും സാരി നൽകി സഹോദരിയായ ദ്രൗപതിയുടെ മാനം കാക്കുകയും ചെയ്യുന്നു. ദ്രൗപതി കെട്ടിയ സാരി കഷണമാണ് രാഖിയായി (രക്ഷ) മാറിയത്. പിന്നീട് മഹാഭാരത യുദ്ധത്തിൽ പങ്കെടുക്കാൻ പോകുന്ന അവസ്സരത്തിലും ദ്രൗപതി രാഖി കെട്ടി സഹോദരനായ ശ്രികൃഷ്ണൻറെ രക്ഷ ഉറപ്പു വരുത്തിയെന്നും വിശ്വാസമുണ്ട്. ഈ വിശ്വാസ്സവും ആ ചാരങ്ങളുമാണ് രക്ഷാ ബന്ധൻ ആയി മാറിയത്.