Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഋഷിപഞ്ചമി -വിശ്വസൃഷ്ടി യുടെ ഉത്സവം

ഋഷിപഞ്ചമി -വിശ്വസൃഷ്ടി യുടെ ഉത്സവം
ഋഷിപഞ്ചമി -വിശ്വസൃഷ്ടി യുടെ ഉത്സവം

ഭാദ്രമാസത്തിലെ വെളുത്തപക്ഷ പഞ്ചമി നാളില്‍ ലോക സൃഷ്ടാവായ വിശ്വകര്‍മ ദേവന്‍ സ്വപുത്രന്മാരായ മനു,മയ,ത്വഷ്ട, ശില്‍പി, വിശ്വജ്ഞ എന്നീ പഞ്ചഋഷികള്‍ക്ക് തന്‍റെ വിശ്വസ്വരൂപം ദര്‍ശനം നല്‍കി അനുഗ്രഹിച്ചതിന്‍റെ സ്മരണ പുതുക്കിയാണ് ഋഷിപഞ്ചമി കൊണ്ടാടുക.

ഋഷിപഞ്ചമി വിശ്വകര്‍മ്മ ജയന്തിയായി ആഘോഷിക്കും. .

''വിശ്വം കര്‍മ്മ യസ്യ അസൗ വിശ്വകര്‍മ്മ" എന്നതാണ് വിശ്വകര്‍ മ്മാവ്. വിശ്വത്തെ സൃഷ്ടിച്ചതിനാല്‍ വിശ്വബ്രഹ്മം വിശ്വകര്‍മ്മാവായി.

വിശ്വകര്‍മ്മാവിന്‍റെ പഞ്ചമുഖങ്ങളില്‍ നിന്നും ജനിച്ച് വിശ്വകലാ കാരന്മാരായി സര്‍വജീവികള്‍ക്കും ജീവിതത്തിന് ആവശ്യമായതെല്ലാം സൃഷ്ടിച്ചു നല്‍കുന്ന വിശ്വകര്‍മ്മജര്‍ ദേവനെ പൂജിച്ചു പ്രാര്‍ത്ഥിക്കുന്ന പുണ്യദിനം കൂടിയാണ് ഋഷിപഞ്ചമി.

ഈ ദിവസം ഓരോ കൊല്ലവും മാറിമാറി വരുന്നതു കൊണ്ട് സപ്റ്റംബര്‍ 17 വിശ്വകര്‍മ ദിനമായി നിസ്ചയിച്ചിരികുകയാണ്‍ എന്നാലും ഋഷിപഞ്ചമിക്ക് ഭാരതമൊട്ടുക്കും വിശ്വകര്‍മ്മജര്‍ പൂജയും ആഘോഷങ്ങളും നടത്താറുണ്ട്.

പ്രപഞ്ച സൃഷ്ടി

സൃഷ്ടി ക്കു മുമ്പ് സര്‍വ്വശൂന്യമായ അവസ്ഥയില്‍ ആദിപരാ ശക്തി സ്വയം ബ്രഹ്മാവാ യി. ബ്രഹ്മം അതിന്‍റെ തനി സ്വരൂപത്തില്‍ സൃഷ്ടി കര്‍മ്മത്തിനു പ്രാപ്തമല്ല.

ബ്രഹ്മത്തിലെ ആദി ശക്തി ഇഛാശക്തി, ജ്ഞാന ശക്തി, ക്രിയാ ശക്തി, പരാശക്തി, എന്നീ പഞ്ചശക്തികളെ ദേവീ പ്രോജ്ജലിപ്പിച്ചു.

പഞ്ചശക്തികള്‍ യഥാക്രമം രസദ്വേജാതം, വാമദേവം, അഘോരം, തല്‍പുരുഷം ഈശ്വാന്യം എന്നീ പഞ്ചമുഖങ്ങളായി. കേവലമായ ബ്രഹ്മം പഞ്ചമുഖ ബ്രഹ്മമായി സൃഷ്ടികര്‍മ്മത്തിന് സജ്ജമായി. അങ്ങനെ യാണ് പ്രകൃതിയും പുരുഷനും ചേര്‍ന്ന് പ്രപഞ്ചത്തെ സൃഷ്ടിച്ചത്.

സനകാദി മഹിര്‍ഷിമാരും പഞ്ചമൂര്‍ത്തികളും എല്ലാ ദേവീ ദേവന്മാരും, പഞ്ചഭൂതങ്ങളും ഉള്‍പ്പൈടെ സര്‍വചരാചരങ്ങളും വിശ്വകര്‍മ്മാവന്‍റെ സൃഷ്ടികളാണ്.

ദേവശില്‍പിയായ വിശ്വകര്‍മ്മാവാണ് ആഭരണങ്ങളും അനേകം കൈത്തൊഴിലുകളും കണ്ടുപിടിച്ചത്. ദേവന്മാര്‍ക്ക് വിമാനങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയത് വിശ്വകര്‍മ്മാ വാണെന്നു വിഷ്ണു പുരാണം ഒന്നാം അംശം 15-ാം അധ്യായത്തില്‍ പറയുന്നു.

ശീരാമചന്ദ്രനെ സഹായിക്കാന്‍ നളന്‍ എന്ന വാനരനെ സൃഷ്ടിച്ചതും വിശ്വകാര്‍മ്മാവാണെന്നു വാല്മീകി രാമായാണം ബാലകാണ്ഡം 18-ാം സര്‍ഗത്തില്‍ പറയുന്നു.






Share this Story:

Follow Webdunia malayalam