Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീടിനോട് ചേർന്ന് കണിക്കൊന്നയും പപ്പായ മരവും ഉണ്ടോ?

വീടിനോട് ചേർന്ന് കണിക്കൊന്നയും പപ്പായ മരവും ഉണ്ടോ?
, വെള്ളി, 12 ഒക്‌ടോബര്‍ 2018 (16:29 IST)
വീട് വയ്ക്കുമ്പോഴും സ്ഥലം വാങ്ങുമ്പോഴും കുട്ടികൾക്ക് പേരിടുമ്പോഴുമെല്ലാം വാസ്തു നോക്കുന്നവരുണ്ട്. എന്നാൽ, അവർ മറന്ന് പോകുന്ന ഒരു കാര്യമാണ് വീടിനോട് ചേർന്ന് എന്തൊക്കെ വസ്തുക്കളാണ് വച്ചു പിടിപ്പിക്കേണ്ടത് എന്ന്. പ്രത്യേകിച്ച് മരങ്ങൾ. ചില മരങ്ങൾ വീടിനും വീട്ടിലുള്ളവർക്കും നെഗറ്റീവ് എനർജിയാണ് നൽകുന്നത്.
 
അതിനാൽ, ഗൃഹ പരിസരത്ത് വയ്ക്കുന്ന വൃക്ഷങ്ങള്‍ നടുന്നതിന് മുന്‍പ് ആലോചിച്ച് ജ്യോതിഷ വിദഗ്ധരോട് ചോദിച്ചറിഞ്ഞശേഷം വേണം വയ്ക്കുവാൻ. ആസുര ശക്തികളെ (നെഗേറ്റെവ്‌ ഫോഴ്‌സസ്‌) ആകര്‍ഷിക്കുന്ന മരങ്ങള്‍. എളുപ്പം പൊട്ടിവീഴാവുന്ന മരങ്ങള്‍, തടിയില്‍ പാലുള്ള മരങ്ങള്‍ ഇവയൊന്നും സാധാരണ ഗതിയില്‍ വീടിനു ചുറ്റും വയ്ക്കാറില്ല. 
 
കാഞ്ഞിരം, താന്നി, കറിവേപ്പ്‌, കള്ളിപ്പാല, ചേര്‍ (ചാര്‌), പപ്പായ, ഊകമരം, സ്വര്‍ണ്ണ ക്ഷീരി, വയ്യങ്കത എന്നീ വൃക്ഷങ്ങള്‍ വീടിന്‍റെ അതിര്‍ത്തിക്കുള്ളില്‍ ആവാന്‍ പാടില്ല. വീടിനു ചുറ്റുമുള്ള പറമ്പില്‍ എവിടെയെങ്കിലും ഇവ വരുന്നത്‌ അത്ര വലിയ ദോഷമല്ല. 
 
മുകളില്‍ പറഞ്ഞ വൃക്ഷങ്ങള്‍ നെഗേറ്റീവ്‌ ശക്തികളെ ആകര്‍ഷിക്കാന്‍ ശേഷിയുള്ളവയാണ്‌. ഇവ വീടിനോട്‌ ചേര്‍ന്ന്‌ നിന്നാല്‍ പൈശാചിക ദുഷ്ട ശക്തികളുടെ സാന്നിദ്ധ്യവും ദൃഷ്ടിദോഷവും ഉണ്ടാവും.
 
ഐശ്വര്യക്ഷയം, ആപത്ത്‌ എന്നിവ ഇവ ക്ഷണിച്ചുവരുത്തും. മാത്രമല്ല, പല ക്ഷുദ്രപ്രയോഗങ്ങള്‍ക്കും ഇത്തരം സസ്യങ്ങളുടെ ഭാഗങ്ങള്‍ മാന്ത്രിക മൂലികകളായിപരിഗണിക്കാ
റുമുണ്ട്‌.
 
വീട്ടിലിപ്പോള്‍ അലങ്കാരത്തിനു വയ്ക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന പൂക്കളുള്ള കള്ളിച്ചെടികള്‍ പോലും ഒഴിവാക്കേണ്ടതാണ്‌. പന ഇനങ്ങള്‍ക്കും ഈ ദോഷമുണ്ട്‌. അലങ്കാരത്തിനുള്ള പനഞ്ചെടികളും ഒഴിവാക്കുന്നത്‌ നന്ന്‌.
എന്നാല്‍ കൂവളം, പവിഴമല്ലി, കണിക്കൊന്ന, ദേവതാരം എന്നിവ വീട്ടിലുണ്ടായാല്‍ ദൃഷ്ടിദോഷവും ദുര്‍ശക്തികളുടെ സാന്നിദ്ധ്യവും ആവാസവും ഒഴിവാക്കാനാവും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അറിഞ്ഞോളൂ, ഇവയാണ് ഭഗവാൻ കൃഷ്ണന് ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങൾ !