Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്മമാർ ഈ ശ്ലോകം ജപിച്ചാൽ മക്കൾക്ക് ഒരാപത്തും വരില്ല

അമ്മമാർ ഈ ശ്ലോകം ജപിച്ചാൽ മക്കൾക്ക് ഒരാപത്തും വരില്ല
, വെള്ളി, 27 ജൂലൈ 2018 (12:18 IST)
അമ്മമാർക്ക് മക്കളെ കുറിച്ചോർത്ത് എന്നും ആധിയാണ്. പ്രത്യേകിച്ച് വീടുവിട്ട് ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്ന മക്കളാണെങ്കിൽ ആവലാതി കൂടും. മക്കൾക്ക് ഏന്തെങ്കിലും ആപത്ത് സംഭവികുമോ അവർ ചീത്ത കൂട്ടുകെട്ടുകളിൽ ചെന്നു ചേരുമോ, അവരുടെ ആരോഗ്യത്തിന് വല്ല കുഴപ്പവും പറ്റുമോ, എന്നിങ്ങനെ സർവ കാര്യങ്ങളിലും ഓരോ അമ്മയുടേയും മനസ് എപ്പോഴും വ്യാകുലമായിരിക്കും. 
 
മാതൃ സ്നേഹം അത്ര വലുതാണ്. രാമായണത്തിൽ ശ്രീരമചന്ദ്രന്റെ മാതാവ് കൌസല്യ ദേവി വനവാസത്തിനായി രാമൻ കാട്ടിലേക്ക് പോയപ്പോൾ മകന്റെ രക്ഷക്കായി ദേവകളോട് നടത്തിയ പ്രാർത്ഥന പുത്ര സംരക്ഷണത്തിനായി ഓരോ മാതാവും ചൊല്ലുന്നത ഉത്തമമാണ്. മക്കൾ ആപത്തിൽ നിന്നും ഒഴിഞ്ഞു പോകാൻ ഇത് സഹായിക്കും എന്നാണ് ജ്യോതിഷികൾ പറയുന്നത്. 
   
‘സൃഷ്ടികർത്താവേ വിരിഞ്ച പത്മാസന
പുഷ്ടദയാബ്ധേ പുരുഷോത്തമ ഹരേ!’
മൃത്യുഞ്ജയ! മഹാദേവ! ഗൗരീപതേ
വൃത്രാരിമുമ്പായ ദിക്പാലകന്മാരേ!
ദുർഗ്ഗേ ഭഗവതി ദുഃഖവിനാശിനീ
സർഗ്ഗസ്ഥിതിലയകാരിണീ ചണ്ഡികേ!
എൻമകനാശു നടക്കുന്ന നേരവും
കൽമഷം തീർന്നിരുന്നീടും നേരവും
തന്മതി കെട്ടുറങ്ങുന്ന നേരവും
സമ്മോദമാർന്നു രക്ഷിച്ചിടുവിൻ നിങ്ങൾ‘

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം ഇന്ന്; സമ്പൂർണഗ്രഹണം രാത്രി ഒന്നിന്