Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീട്ടിൽ നിലവിളക്ക് തെളിയിക്കേണ്ടത് ഇങ്ങനെ !

വീട്ടിൽ നിലവിളക്ക് തെളിയിക്കേണ്ടത് ഇങ്ങനെ !
, ശനി, 20 ഒക്‌ടോബര്‍ 2018 (18:28 IST)
പുലർച്ചയും സന്ധ്യാ സമയത്തും നിലവിളക്ക് തെളിയിക്കുക എന്നത് ഹൈന്ദവ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കർമമാണ്. കുടുംബത്തിൽ സമൃദ്ധിയും ഐശ്വര്യവും നിലനിൽക്കണമെങ്കിൽ ദിനവും നിലവിളക്ക് കത്തിക്കണം എന്നാണ് വിശ്വാസം. എന്നാൽ നിലവിളക്ക് കൊളുത്തുന്നത് ശരിയായ രീതിയിലല്ലെങ്കിൽ ഇത് വിപരീത ഫലം ചെയ്യും.
 
നിലവിളക്കിൽ തന്നെ വേണം ആദ്യം ശ്രദ്ധിക്കാൻ. പലതരത്തിലുള്ള വിളക്കുകൾ ലഭ്യമാണെങ്കിലും എല്ലാ തരത്തിലുള്ള വിളക്കുകളുംവീടുകളിൽ തെളിയിക്കാൻ നല്ലതല്ല. സാധാരണ രീതിയിലുള്ള കൂമ്പുള്ള തരം നിലവിളക്കുകളാണ് വീട്ടിൽ തെളിയിക്കേണ്ടത്. ഇതിൽ കരിപിടിക്കാതെ പ്രത്യേകം ശ്രദ്ധിക്കണം.
 
വിളക്കിൽ തിരിയിടുന്ന കാര്യത്തിലും വേണം പ്രത്യേകം ശ്രദ്ധ. കിഴക്കോട്ടും പടിഞ്ഞാറോട്ടും ഇരട്ടത്തിരിയിട്ട് വേണം നിലവിളക്ക് തെളിയിക്കാൻ. പുലർച്ചെ കിഴക്കോട്ടും. സന്ധ്യാ സമയങ്ങളിൽ പടിഞ്ഞാറോട്ടുമാണ് തിരിയിടേണ്ടത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ഥാനം ഒന്നുമാറ്റിപ്പിടിച്ചാൽ സന്തോഷം താനേ വരും!