ആഗ്രഹിക്കുന്നതുപോലെയുള്ള പുഷുഷനെ പങ്കാളിയായി ലഭിക്കൻ കന്യകമാരും ദാംമ്പത്യ സന്തോഷത്തിനായി വിവാഹിതരായ സ്ത്രീകളും അനുഷ്ഠിക്കാറുള്ള വ്രതമാണ് തിങ്കളാഴ്ച വ്രതം. ശിവനെയും പാർവതിയേയും സംതൃപ്തിപ്പെടുത്താനാണ് തിങ്കളാഴ്ച വൃതം നോക്കുന്നത്. ഇതിലൂടെ ശിവ പർവതിമാർക്ക് സമനമായ സംതൃപ്തമായ ദാമ്പത്യ ബന്ധം ലഭിക്കും എന്നാണ് വിശ്വാസം.
12 ആഴ്ച തുടർച്ചയായി തിങ്കലാഴ്ച വ്രതം നോൽക്കുന്നത്. മനസിൽ ആഗ്രഹിക്കുന്നതുപോലെയുള്ള പങ്കാളി ജീവിതത്തിലെത്തിച്ചേരാൻ സഹായിക്കും. ചിട്ടയോടെയും കൃത്യതയോടെയും ചെയ്യേണ്ടതാണ് ഈ വ്രതം. ഇതിനായി ഞായറാഴ്ച രാത്രി തന്നെ വൃതം ആരംഭിക്കണം.
ഞായറാഴ്ച വൈകിട്ട് കുളിച്ച് ശുദ്ധമായി നാമം ജപിച്ച് രത്രിമുതൽ വ്രതം അനുഷ്ടിക്കണം. തിങ്കളാഴ്ച പുലർച്ചെ എഴുന്നേറ്റ് കുളിച്ച് ശുദ്ധമായി ശുദ്ധമായ വെള്ളത്തിൽ ഭസ്മം നനച്ച് നെറ്റിയിൽ തൊടണം. തുടർന്ന് 108 തവണ പഞ്ചാക്ഷരി മന്ത്രം ജപിക്കുക. ഈ ദിവസം ശിവപാർവതി ക്ഷേത്രദർശനം നടത്തുന്നത് കൂടുതൽ ഫലം ചെയ്യും.