Publish Date: Wed, 19 Dec 2018 (20:20 IST)
Updated Date: Wed, 19 Dec 2018 (21:56 IST)
ഒരു വർഷം കൂടി അവസാനിക്കുകയാണ്. 2018ൽ നിന്നും 2019ലേക്ക് കടക്കുമ്പോൾ പുതുവർഷം സന്തോകരവും ഭാഗ്യദായകവുമാക്കുന്നതിന് ഓരോരുത്തരും ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. വർഷാരംഭം മുതൽ തന്നെ ഗുണങ്ങൾ ലഭിക്കാൻ ഇത് നമ്മേ സഹായിക്കും. എന്നാൽ എല്ലാവരും ഒരേ കർമ്മങ്ങളല്ല ചെയ്യേണ്ടത്. ഒരോരുത്തരുടെ നക്ഷത്രം അനുസരിച്ചും ചെയ്യേണ്ട കർമ്മങ്ങൾ മാറ്റം വരും.
പുതുവർഷം ഐശ്വര്യപൂർണമാകുന്നതിന് മകയിരം നക്ഷത്രക്കാർ സുബ്രഹ്മണ്യ സ്വാമിയുടെയും ശിവ ഭഗവാന്റെയും പ്രീതിയാണ് സ്വന്തമാക്കേണ്ടത്. സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് ഏറെ നല്ലതാണ്. ദിവസവും ശിവനെ മനസിൽ ധ്യാനിച്ചുകൊണ്ട് മൃത്യുഞ്ജയമന്ത്രം ജപിക്കുന്നതും ഗുണം ചെയ്യും.