Publish Date: Wed, 02 Jan 2019 (20:41 IST)
Updated Date: Wed, 02 Jan 2019 (20:46 IST)
ഒരു വർഷം കൂടി അവസാനിക്കുകയാണ്. 2018ൽ നിന്നും 2019ലേക്ക് കടക്കുമ്പോൾ പുതുവർഷം സന്തോകരവും ഭാഗ്യദായകവുമാക്കുന്നതിന് ഓരോരുത്തരും ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. വർഷാരംഭം മുതൽ തന്നെ ഗുണങ്ങൾ ലഭിക്കാൻ ഇത് നമ്മേ സഹായിക്കും. എന്നാൽ എല്ലാവരും ഒരേ കർമ്മങ്ങളല്ല ചെയ്യേണ്ടത്. ഒരോരുത്തരുടെ നക്ഷത്രം അനുസരിച്ച് ചെയ്യേണ്ട കർമ്മങ്ങൾ മാറ്റം വരും.
പുതുവർഷം ഗുണകരമാക്കുന്നതിന് വിശാഖം നക്ഷത്രക്കാർ വിഷ്ണുഭഗവാന്റെ പ്രീതിയാണ് സ്വന്തമാക്കേണ്ടത്. ഇതിനായി ഇടക്കിടെ വിഷ്ണു ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് ഗുണകരമാണ്. വ്യഴാഴ്ചകളിൽ വ്രതം അനുഷ്ടിക്കുന്നതും വിശാഖം നക്ഷത്രക്കാർക്ക് ഗുണം ചെയ്യും. വിഷ്ണുവിന് കതളിപ്പഴം, മഞ്ഞപ്പട്ട്, തുളസിമാല എന്നിവ സമർപ്പിക്കുന്നതും പുതുവർഷം ഗുണകരമാക്കാൻ വിശാഖാം നക്ഷത്രക്കാരെ സഹായിക്കും.