Publish Date: Wed, 16 Jan 2019 (18:56 IST)
Updated Date: Wed, 16 Jan 2019 (19:00 IST)
ഒരു വർഷം കൂടി അവസാനിക്കുകയാണ്. 2018ൽ നിന്നും 2019ലേക്ക് കടക്കുമ്പോൾ പുതുവർഷം സന്തോകരവും ഭാഗ്യദായകവുമാക്കുന്നതിന് ഓരോരുത്തരും ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. വർഷാരംഭം മുതൽ തന്നെ ഗുണങ്ങൾ ലഭിക്കാൻ ഇത് നമ്മേ സഹായിക്കും. എന്നാൽ എല്ലാവരും ഒരേ കർമ്മങ്ങളല്ല ചെയ്യേണ്ടത്. ഒരോരുത്തരുടെ നക്ഷത്രം അനുസരിച്ച് ചെയ്യേണ്ട കർമ്മങ്ങൾ മാറ്റം വരും.
പുതുവർഷം ഗുണകരമാക്കുന്നതിന് തിരുവോണം നക്ഷത്രക്കാർ ദേവിയുടെയും, മഹാവിഷ്ണുവിന്റെയും പ്രീതിയാണ് സ്വന്തമാക്കേണ്ടത്. ഇതിനായി ദേവീ ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും. വീടുകളിൽ ദേവിയെ ഭജിക്കുകയും ചെയ്യുക. ലളിതാസഹസ്രനാമം ജപിക്കുന്നതും ഗുണം ചെയ്യും.
വിഷ്ണുഭഗവാന്റെ പ്രീതി സ്വന്തമാക്കുന്നതിനായി വിഷ്ണു പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തുക. വിഷ്ണു ഭഗവാന് തുളസിമാല, തൃക്കൈ വെണ്ണ എന്നിവ സമർപ്പിക്കുന്നതും തിരുവോണം നക്ഷത്രക്കാർക്ക് പുതുവർഷം ഗുണകരമാക്കാൻ സഹായിക്കും.