വീട്ടിലെ ക്ലോക്കുകൾ അലങ്കാരം മാത്രമല്ല !

Webdunia
ശനി, 9 ഫെബ്രുവരി 2019 (14:40 IST)
വീടുകളിൽ നാം ഏറ്റവും പ്രധാനമായും സ്ഥാപിക്കുന്ന ഒന്നാണ് ക്ലോക്കുകൾ. സമയം അറിയേണ്ടത് അത്ര കണ്ട് പ്രധാനമാണല്ലോ. എന്നാൽ വീടിനുള്ളിൽ ക്ലോക്കുകൾ സ്ഥാപിക്കുന്നത് കൃത്യ സ്ഥാനത്തല്ലെങ്കിൽ കുടുംബത്തിനെയാകെ തന്നെ ഇത് ദോഷകരമായി ബാധിക്കും.
 
ആദ്യം അറിഞ്ഞിരിക്കേണ്ടത് ക്ലോക്ക് എവിടെയെല്ലാം സ്ഥാപിക്കാൻ പാടില്ലാ എന്നുള്ളതാണ്. വീടിന്റെ തെക്ക്, തെക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ്‌ ദിക്കുകളിൽ ക്ലോക്കുകൾ ഒരിക്കലും സ്ഥാപിക്കരുത്. ഇത് വീട്ടിലുള്ളവരുടെ കൃത്യനിഷ്ടയെ ബാധിക്കും. അതുപോലെ തന്നെ കിടപ്പ് മുറിയിൽ തലവെക്കുന്ന ഭാഗത്തെ ചുമരിൽ ക്ലോക്കുകൾ
തൂക്കുന്നതും നല്ലതല്ല.
 
വടക്ക്, കിഴക്ക് ദിശകളിലാണ് വീടുകളിൽ ക്ലോക്കുകൾ തൂക്കാൻ ഉത്തമം. കട്ടിളപ്പടികൾക്കും വതിലുകൾക്കും മുകളിലായി വേണം ക്ലോക്കുകൾ തൂക്കാൻ. വീട്ടിലെ എല്ലാ ക്ലോക്കുകളിലെ സമയവും ഒരുപോലെ തന്നെ ക്രമീകരിച്ചിരിക്കണം എന്നത് വളരെ പ്രധാനമാണ്.
 
കേടായതോ പൊട്ടിയതോ ആയ ക്ലോക്കുകൾ വീടുകളിൽ തൂക്കുന്നത് നല്ലതല്ല. ഇത് നെഗറ്റീവ് എനർജിയെ വിളിച്ചു വരുത്തും അതു പോലെ തന്നെ ശബ്ദമുണ്ടാക്കുന്ന തരത്തിലുള്ളതും പെൻ‌ഡുലമുള്ളതുമായ ക്ലോക്കുകൾ ഒഴിവാക്കുന്നതാണ് നല്ലത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒക്ടോബറിലെ കേതു സംക്രമണം: വെല്ലുവിളികള്‍ നേരിടേണ്ടിവരുന്ന രാശിക്കാര്‍

Monthly Horoscope October 2025: 2025 ഒക്ടോബർ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ രാശിഫലം

2025 നവംബറിലെ ധനശക്തി രാജ്യയോഗം: പെട്ടെന്ന് സമ്പത്ത് ലഭിക്കുന്ന 3 രാശികള്‍

അടുക്കളയില്‍ ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയില്‍ വച്ചാല്‍ പണത്തിന് ഒരിക്കലും ക്ഷാമം വരില്ല

പൂര്‍വ്വികരെ ബഹുമാനിക്കാനും വീട്ടില്‍ പോസിറ്റീവിറ്റി കൊണ്ടുവരാനുമുള്ള ലളിതമായ വാസ്തു നുറുങ്ങുകള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments