ഇക്കാര്യം അറിഞ്ഞോളു, സ്ത്രീക്കും പുരുഷനും ഒരുപോലെ ഗുണം ചെയ്യും !

ചൊവ്വ, 18 ജൂണ്‍ 2019 (19:41 IST)
സ്‌ത്രീകളുടെ അഴകിൽ ഏറ്റവും പ്രധാനമാണ് അവളുടെ മുടി. മുടി വളരുന്നതിനായി സ്‌ത്രീകൾ പല പരീക്ഷണങ്ങളും നടത്താറുണ്ട്. എന്നാൽ ജ്യോതിശാസ്‌ത്രത്തിൽ മുടി നന്നായി വളരാൻ മാർഗം ഉണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. എങ്കിൽ സത്യമാണ്. നല്ല ദിവസവും നേരവും മുടി മുറിച്ചാൽ അഴകും ആരോഗ്യവുമുള്ള മുടി സ്വന്തമാക്കാം എന്നാണ് ജ്യോതിഷം വ്യക്തമാക്കുന്നത്. 
 
നല്ല ദിവസങ്ങൾ നോക്കി മുടി മുറിച്ചാൽ മുടി നല്ലതുപോലെ വളരുമെന്നാണ് ജ്യോതിശാസ്ത്രം പറയുന്നത്. എന്നാൽ ആ നല്ല ദിവസങ്ങൾ നമ്മളിൽ പലർക്കും അറിയില്ല എന്നതാണ് സത്യം. പൗർണമി ദിനങ്ങളിൽ മുടി മുറിക്കുന്നത് മുടിയുടെ വളർച്ച വർദ്ധിക്കുന്നതിന് ഉത്തമമാണ്. പൗരാണിക കാലം മുതൽ തന്നെ ചന്ദ്രനുമായി ബന്ധപെട്ടു പറഞ്ഞു കേൾക്കുന്നൊരു കാര്യമാണിത്.
 
മുടി മുറിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ചാന്ദ്രകലണ്ടർ പണ്ടുകാലങ്ങളിൽ നിലവിലുണ്ടായിരുന്നു. ചന്ദ്രന്റെ ഭ്രമണത്തിനനുസരിച്ചാണ് മുടിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള ഈ കലണ്ടർ പ്രവർത്തിക്കുന്നത്. മുടി മുറിക്കേണ്ട സമയവും നേരവുമെല്ലാം ഇതിൽ കൃത്യമായി കൊടുത്തിട്ടുണ്ട്. മുടി നന്നായി വളരുന്നതിന് കൂടുതലായി വെട്ടേണ്ട ആവശ്യമില്ല. മുടിയുടെ അഗ്രഭാഗം പൊട്ടിയിട്ടുണ്ടെങ്കിൽ അത് തീർച്ചയായും വെട്ടണം. എന്നാൽ മാത്രമേ പിന്നീട് മുടി വളരൂ.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇണയുമായുള്ള വൈകാരിക അടുപ്പം എന്നും നില‌നിൽക്കും, വഴി ഇതാണ് !