Publish Date: Tue, 25 Jun 2019 (20:05 IST)
Updated Date: Tue, 25 Jun 2019 (20:07 IST)
ജനിക്കുന്ന മാസവും വ്യക്തികളുടെ ജിവിതവും തമ്മിൽ വലിയ ബന്ധമുണ്ടെന്ന് അറിയാമല്ലോ. ജനിക്കുന്ന ദിവസവും മാസവുമെല്ലാം ഒരാളുടെ സ്വഭാവത്തിലും വ്യക്തിത്വത്തിലുമെല്ലാം പ്രതിഫലിക്കും. ജാതകമുനുസരിച്ച് ഇത് ഓരോരുത്തരിലും മാറ്റം വരും എങ്കിലും ചില പൊതുവായ സ്വഭാവങ്ങൾ ഒരേ മാസത്തിൽ ജനിച്ചവക്കുണ്ടാകും.
ഇംഗ്ലീഷ് കലണ്ടറിലെ ആദ്യ മാസമായ ജനുവരിയിലാണോ നിങ്ങൾ ജനിച്ചത് ? ജനുവരിയിൽ ജനിച്ചവർ തന്നിഷ്ടക്കാരും ധൈര്യശാലികളുമായിരിക്കും എന്നാണ് ജ്യോതിഷം പറയുന്നത്. നേതൃത്വ സ്വഭാവമുള്ള ഇത്തരക്കാർ എല്ലാ മേഖലകളിലും മുന്നിൽ നിന്നും നയികുന്ന്വരായിരിക്കും. ഇവരുടെ നിലപാടുകളെയും തീരുമാനങ്ങളെയും ചോദ്യം ചെയ്യാൻ ആരും ധൈര്യപ്പെടില്ല. തൊഴിലിൽ ആത്മാർത്ഥത പുലർത്തുന്ന ഇവർ ഏറെ പരിശ്രമിക്കുന്നവരായിരിക്കും. ഗൗവരവക്കാരാണെങ്കിലും ഉള്ളുകൊണ്ട് ഇവർ സൗമ്യരും സ്നേഹമുള്ളവരുമായിരിക്കും.