Select Your Language

Notifications

webdunia
webdunia
webdunia
webdunia

പഠിച്ചതെല്ലാം മറന്നുപോവുകയാണോ ? ഇക്കാര്യങ്ങളിൽ ഒന്ന് ശ്രദ്ധിക്കൂ !

പഠിച്ചതെല്ലാം മറന്നുപോവുകയാണോ ? ഇക്കാര്യങ്ങളിൽ ഒന്ന് ശ്രദ്ധിക്കൂ !
, വ്യാഴം, 15 ഓഗസ്റ്റ് 2019 (15:59 IST)
പഠിച്ചതെല്ലാം മറന്നുപോവുകയാണ് എന്ന് പല കുട്ടികളും പരാതി പറയാറണ്ണ്ട്. ഞാൻ നന്നായി പഠിച്ചിരുന്നു പക്ഷേ ആവശ്യമുള്ള സമയങ്ങളിൽ ഓർമ്മ വരുന്നില്ല എന്ന് കുട്ടികൾ പറയുന്നുണ്ട് എങ്കിൽ അത് കുട്ടികളുടെ മാത്രം പ്രശ്നമല്ല. കുട്ടികൾ പഠിക്കാനിരിക്കുന്ന ഇടവും പഠനത്തിലെ കാര്യക്ഷമതയും തമ്മിൽ വലിയ ബന്ധമുണ്ട്.
 
വിദ്യയുടെ ദേവി സരസ്വതിയാണ്. ദേവിയുടെ കടാക്ഷം ഇല്ലെങ്കിൽ കുട്ടികൾക്ക് പഠിക്കാൻ താൽപ്പര്യം ഉണ്ടാകില്ല. ഇതിന് കാരണം പഠനമുറിയുടെ വാസ്‌തുശാസ്‌ത്രപരമായ പോരായ്‌മകളാണ്. പഠനമുറികൾ പണിയുമ്പോൾ തീർച്ചയായും ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വാസ്‌തുശാസ്‌ത്രത്തിൽ പഠനമുറിയുടെ നിർമ്മാണരീതിയെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.
 
ഗൃഹത്തിന്റെ പടിഞ്ഞാറുഭാഗവുമായി ബന്ധമുള്ള വടക്കുപടിഞ്ഞാറ്, തെക്കുപടിഞ്ഞാറ് ഭാഗങ്ങൾ പഠനമുറിക്കോ പഠനത്തിനോ ആയി തിരഞ്ഞെടുക്കരുത്. ഈ ഭാഗത്ത് പഠിക്കാനിരുന്നാൽ മറ്റ് ചിന്തകൾ മനസ്സിലേക്ക് വരുന്നതിന് കാരണമാകും പുസ്തകം തുറന്ന് കുറച്ചു കഴിയും മുൻപേ ഉറക്കം വരുക, പഠിച്ച കാര്യങ്ങൾ മനസ്സിൽ നിൽക്കാതിരിക്കുക തുടങ്ങിയവയും ഈ ദിക്കിൽ ഇരുന്ന് പഠിച്ചാൽ ഉണ്ടാകാൻ സാധ്യതയുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അലമാരകൾ ഒരുക്കും മുൻപ് ഇക്കാര്യങ്ങൾ അറിയൂ !