Publish Date: Wed, 04 Dec 2019 (17:49 IST)
Updated Date: Wed, 04 Dec 2019 (17:54 IST)
ഏതൊരാളുടെയും ശരീരത്തില്‍ പല ഭാഗങ്ങളിലായി മറുകുകള്‍ ഉണ്ടാകും. ഈ മറുകുകളെല്ലാം വ്യത്യസ്തമായ കാര്യങ്ങളെയാണ് സൂചിപ്പിക്കുക. ചിലപ്പോള്‍ ഇതു ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ സൂചനയായിരിക്കും. മറ്റു ചിലപ്പോഴാകട്ടെ ചില രോഗങ്ങളേയും സൂചിപ്പിക്കും. കൈയിലെ ജീവിതരേഖയുടെ നടുവിലായി മറുകു വരുന്നതു നല്ലതല്ല എന്നാണ് ശാസ്ത്രം പറയുന്നത്. ഇതു ഗുരുതരരോഗങ്ങള്‍ വരുന്നതിനും ഭാഗ്യങ്ങള്‍ ഇല്ലാതാകുന്നതിനും കാരണമാകുമെന്നാണ് വിശ്വാസം.
ഹൃദയരേഖയ്ക്കു നടുവിലായി മറുകു വരുന്നത് മരണകാരണമായ രോഗങ്ങളിലേക്ക് നയിച്ചേക്കുമെന്ന വിശ്വാസവും നിലനില്‍ക്കുന്നു. ആയൂര്‍രേഖയില്‍ മറുക് ഉള്ളവര്‍ക്ക് തലവേദന, മൈഗ്രേയ്ന്‍ എന്നിങ്ങനെയുള്ള അസുഖങ്ങള്‍ ഉണ്ടാകും. ഇവരുടെ തലവേദന ഒരിക്കലും വിട്ടുമാറുകയും ഇല്ലയെന്നാണ് വിശ്വാസം. ഭാഗ്യം അവസാനിച്ചു എന്നതിന്റെ സൂചനയാണ് ഭാഗ്യരേഖയ്ക്കു നടുവിലായി വരുന്ന മറുകെന്നും പഴമക്കാര്‍ പറയാറുണ്ട്.
വിവാഹരേഖയില്‍ മറുക് വരുന്നത് പ്രണയത്തകര്‍ച്ചയ്ക്കും വിവാഹ മോചനത്തിനും കാരണമായേക്കും. ഉള്ളം കൈയില്‍ ഇടുതുവശത്തായി മറുകുണ്ടെങ്കില്‍ വിവാഹം വൈകുമെന്നും മോതിരവിരലിനു താഴെ മറുകു കാണപ്പെട്ടാല്‍ നിങ്ങളുടെ ബന്ധത്തെയെല്ലാം മോശമായി ബാധിക്കുമെന്ന വിശ്വാസവും നിലവിലുണ്ട്.