ഈ നമ്പരുകൾക്ക് ജീവിതത്തിൽ വലിയ പ്രധാന്യം ഉണ്ട്, അറിയൂ !

Webdunia
ശനി, 28 ഡിസം‌ബര്‍ 2019 (19:42 IST)
പുരാതന ഫെംഗ്ഷൂയി വിശ്വാസമനുസരിച്ച് ഏറ്റവും നിഷിദ്ധമായ ഒരു സംഖ്യയാണ് നാല്. ദക്ഷിണ ചൈനയിലും കന്റോണീസിലും നാല് എന്ന സംഖ്യയുടെ ഉച്ചാരണം മരണത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്. അതുകൊണ്ടാണ് ഇതിനെ അശുഭകരമായി കാണാന്‍ പ്രധാന കാരണം.
 
പതിമൂന്ന്, നൂറ്റിനാല് എന്നീ സംഖ്യകളെയും അശുഭകരമായാണ് കാണുന്നത്. പതിമൂന്നിന്റെ ഒന്നും മൂന്നും പരസ്പരം കൂട്ടിയാല്‍ നാല് കിട്ടുമെന്നത് ക്രമേണ ഇംഗ്ലീഷുകാര്‍ക്കിടയിലും ഈ വിശ്വാസത്തെ ഊട്ടിയുറപ്പിച്ചു എന്നുവേണം കരുതാന്‍. 
 
എന്നാല്‍, വീട്ട് നമ്പരോ മറ്റോ നാല് ആയിപ്പോയെന്നു കരുതി വിഷമിക്കേണ്ട എന്നാണ് ഫെംഗ്ഷൂയി വിദഗ്ധര്‍ നല്‍കുന്ന ഉപദേശം. നാല്, പതിമൂന്ന് തുടങ്ങിയ അശുഭകരമായ സംഖ്യയ്ക്ക് ചുറ്റും ഒരു ചുവന്ന വൃത്തം വരച്ചാല്‍ ആ സംഖ്യയുടെ എല്ലാ ദോഷങ്ങളും ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് ഇവര്‍ പറയുന്നത്.
 
ഏറ്റവും അശുഭകരമായ സംഖ്യ ഉണ്ടെങ്കില്‍ ഏറ്റവും ശുഭകരമായ ഒരു സംഖ്യയും ഉണ്ടാവുമല്ലോ? ഇത്തരത്തില്‍, ഏറ്റവും ശുഭകരമായ സംഖ്യയായി കരുതുന്നത് എട്ടിനെയാണ്. 8, 18, 28, 38, 48, 54, 68, 80, 84, 88, 99, 168 & 108 തുടങ്ങിയ സംഖ്യകളെല്ലാം തന്നെ ഫെംഗ്ഷൂയി വിശ്വാസമനുസരിച്ച് ശ്രേഷ്ഠതരങ്ങളാണ്. അനന്തതയുടെയും സമൃദ്ധിയുടെയും വിജയത്തിന്റെയും പ്രതീകമായിട്ടാണ് എട്ട് എന്ന സംഖ്യയെ ഫെംഗ്ഷൂയി വിദഗ്ധര്‍ കാണുന്നത്
 
മുമ്പ് വിശദീകരിച്ച നാലും എട്ടും ഒഴികെയുള്ള സംഖ്യകളുടെ പ്രഭാവങ്ങളെ കുറിച്ച് വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ. 0- ശൂന്യത, ഒന്നുമില്ലായ്മ, 1- പുതിയ തുടക്കങ്ങള്‍, ഊര്‍ജ്ജത്തിന്റെ അനിയന്ത്രിത ഒഴുക്ക്, 2 - സന്തുലനം, സഹകരണം, 3 - ക്രിയാത്മകത, കുടുംബ ബന്ധം, 5 - മാറ്റം, സാഹസികത, സമൃദ്ധി, 6 - ശാന്തി, സമാധാനം, 7 - സഹാനുഭൂതി, ആത്മ പരിശോധന, ഏകാന്തത, 9 - ആഗ്രഹപൂര്‍ത്തീകരണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ആശയക്കുഴപ്പം, താമസം, തടസ്സം!, തീരെ മോശം സമയമോ? എന്താണ് 'രാഹു'കാലം?

Monthly Horoscope December 2025: വ്യാപാരം മെച്ചപ്പെടും, ബന്ധുക്കളോട് നീരസം പാടില്ല, ഡിസംബർ മാസം നിങ്ങൾക്കെങ്ങനെ?, സമ്പൂർണ്ണ മാസഫലം

ഈ ശക്തമായ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

ഈ തീയതികളില്‍ ജനിക്കുന്ന സ്ത്രീകള്‍ വളരെ നിഗൂഢരാണെന്ന് സംഖ്യാശാസ്ത്രം

ഈ 5 രാശിക്കാര്‍ ഒരിക്കലും വജ്രം ധരിക്കരുതെന്ന് ജ്യോതിഷികള്‍

അടുത്ത ലേഖനം
Show comments