Select Your Language

Notifications

webdunia
webdunia
webdunia
Thursday, 3 April 2025
webdunia

ഈ ആഭരണം ധരിയ്ക്കുന്നത് സ്ത്രീകൾക്ക് ഏറെ നല്ലത്, അറിയൂ !

വാർത്താ
, ബുധന്‍, 12 ഫെബ്രുവരി 2020 (21:08 IST)
വിശ്വാസങ്ങൾ പലതാണ്. അതുപോലെയുള്ള പല വിശ്വാസങ്ങളിൽ പെടുന്നതാണ് സ്‌ഫടിക മാല ധരിക്കുന്നതും. രുദ്രാക്ഷം അണിയുന്നതുപോലെ തന്നെ ആത്മിയമായ ഉന്നമനം ലക്ഷ്യമാക്കി നിരവധിപ്പേര്‍ സ്ഫടികമാലയും ധരിക്കാറുണ്ട്. ശാരീരികവും മാനസികവും വൈകാരികവും ആത്മിയവുമായ ഉയര്‍ച്ചയാണ് സ്ഫടികമാല അണിയുന്നതിലൂടെ ലഭിക്കുന്നതെന്നാണ് ജ്യോതിഷ ശാസ്‌ത്രത്തിൽ പറയുന്നത്.
 
എന്നാൽ സ്‌ത്രീകൾ ഈ മാല ധരിക്കുന്നതിൽ പ്രത്യേകതകളുണ്ടോ? പൗര്‍ണ്ണമിനാളില്‍ സ്ഫടികമാല ധരിക്കുന്നത് സ്‌ത്രീകൾക്ക് ശരീരബലം വര്‍ദ്ധിപ്പിക്കാന്‍ സഹായകമാകും എന്നാണ് വിശ്വാസം. കാര്‍ത്തികനാളിലാണ് സ്ഫടികമാല ധരിക്കാന്‍ ഉത്തമദിനം. വെള്ളിയാഴ്ചകളും ഉത്തമമാണ്. 
 
പശുവിന്‍ചാണകത്തില്‍ മുക്കിവെച്ച്‌ വെളളത്തിലും പാലിലും കഴുകിയ ശേഷം ഉത്തമനായ ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം യഥാവിധി ധരിക്കേണ്ട ഒന്നാണ് സ്ഫടികമാല. ശുദ്ധമായി മാത്രമേ ഇത് ശരീരത്തിൽ അണിയാൻ പാടുള്ളൂ. ഇല്ലെങ്കിൽ അത് നമ്മുടെ ആയുസ്സിനെ വരെ ബാധിക്കും. പ്രത്യേകിച്ചും സ്‌ത്രീകളിൽ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദാനങ്ങൾ ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കണം, അറിയൂ !