വെള്ളിയുടെ ഈ ഗുണത്തെ കുറിച്ച് ഒരുപക്ഷേ നിങ്ങൾക്ക് അറിവുണ്ടാകില്ല !

വെള്ളി, 6 മാര്‍ച്ച് 2020 (20:41 IST)
വെള്ളിയാഭരണങ്ങൾക്ക് ജ്യോതിഷത്തിൽ വളരെ വലിയ പ്രാധാന്യമാണുള്ളത്. വെള്ളിയാഭരണങ്ങൾ ധരിക്കുന്നതിലൂടെ ഐശ്വര്യവും സമ്പത്തും കൈവരും. ശുക്രന്റെ പ്രീതി ലഭീക്കുന്നതിന് ഉത്തമ മാർഗമാണ് വെള്ളിയാഭരണങ്ങൾ ധരിക്കുക എന്നത്. വെള്ളി ധരിക്കുന്നതില്ലൂടെ മാനസ്സികമായും, ശാരീരികമയും നിരവധി ഗുണങ്ങളും ഉള്ളതായി ജ്യോതിഷം ചൂണ്ടിക്കാട്ടുന്നുണ്ട്.
 
വെള്ളി ആ‍ഭരണങ്ങൾ  ധരിക്കുന്നതിലൂടെ അമിതമായ ക്രോധത്തെ നിയന്ത്രിക്കുകയും മാനസിക സുഖം കൈവരികയും ചെയ്യും എന്നാണ് ജ്യോതിഷ പാണ്ഡിതർ പറയുന്നത്. ശാരീരികമായ ഗുണങ്ങൾ പകരാൻ കഴിയും വെള്ളി എന്ന ലോഹത്തിന്. വെള്ളിക്ക് അണുക്കളെ നഷിപ്പിക്കാനുള്ള കഴിവുണ്ട്. നീർവീഴ്ച സന്ധിവാതം എന്നിവ കുറക്കുന്നതിന് വെള്ളി ആഭരണങ്ങൾ ധരിക്കുന്നത് നല്ലതാണ് എന്നാണ് പറയപ്പെടുന്നത്.
 
ചന്ദ്രന്റെ അനിഷ്ട സ്ഥിതി മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ വെള്ളി ധരിക്കുന്നതിലൂടെ പ്രശ്നങ്ങൾക്ക് അയവു വരുത്തും എന്ന് ജ്യോതിഷം വ്യക്തമാക്കുന്നുണ്. ഐശ്വര്യവും ആരോഗ്യവും സമ്പത്തും ഒരുപോൽ പ്രദാനം ചെയ്യുന്ന ഒരു ഉത്തമ ലോഹമായാണ് വെള്ളിയെ കണക്കാക്കപ്പെടുന്നത്.       

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം എപ്പോഴും സന്തോഷത്തോടെയിരിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം !