ചതിയാണ് ഈ നക്ഷത്രക്കാരുടെ ആയുധം, അറിയൂ !

ശനി, 14 മാര്‍ച്ച് 2020 (19:56 IST)
ഓരോ നക്ഷത്രക്കാർക്കും ചില ജന്മസിദ്ധമായ സ്വഭാവം ഉണ്ടാകും എന്ന് നമുക്കറിയാം. അതിൽ ചില നക്ഷത്രക്കാർക്ക് ചതിക്കുക എന്നത് ജൻ‌മസിദ്ധമായ ഒരു കഴിവ് ആണ് എന്ന് ജ്യോതിഷം പറയുന്നു. ഇത്തരം നക്ഷത്രക്കാരുമായി ഇടപഴകുമ്പോൾ ഇക്കാര്യം സൂക്ഷിക്കുന്നത് നല്ലതാണ്
 
27 നക്ഷത്രങ്ങളിൽ ചിലത്  മാത്രമാണ് ചതിക്കുന്ന നക്ഷത്രങ്ങൾ. എന്നാൽ ഇവരിൽ എല്ലാവരെയും പ്രശ്നക്കാരായി കാണേണ്ടതില്ല. തിരുവാതിര നക്ഷത്രക്കാർ ചതിക്കുന്ന കൂട്ടത്തിലെ നക്ഷത്രമാണ്. എന്നാൽ ഇവർ പ്രശനക്കാരല്ല. സ്വയരക്ഷക്കുവേണ്ടി മറ്റുള്ളവരെ പറ്റിക്കുക മാത്രമേ ഇവർ ചെയ്യു.
 
അത്തം നക്ഷത്രക്കാരും ചതിക്കും. എന്നാൽ ഇത് മനസറിഞുള്ളതല്ല. പറഞ്ഞ വാക്ക് മറന്നു പോവുക. ചെയ്തു തരാമെന്ന കാര്യം മറന്നു പോവുക എന്നിവയാണ് ഇവരുടെ പ്രകൃതം. ചതയം നക്ഷത്രക്കാരെ സൂക്ഷിക്കണം. ഇക്കൂട്ടത്തിൽ ചതിക്കാൻവേണ്ടി ചതിക്കുന്നവരും സ്വയരക്ഷക്കുവേണ്ടി ചതിക്കുന്നവരുമുണ്ട്. സരസമായി സംസാരിച്ച് വഞ്ചിക്കുന്നവർ ഇക്കൂട്ടത്തിൽ ഉണ്ടാകും.
 
അവിട്ടം നക്ഷകാരെയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. കാരണം ഇവർ അസാമാന്യ ബുദ്ധിശക്തിയുള്ളവരാണ്. കരുതിക്കൂട്ടി തന്നെ ഇവർ ചതിക്കും. ചതിക്കപ്പെടുന്നതായി നമുക്ക് തിരിച്ചറിയാനും പ്രയാസമായിരിക്കും. ഉത്രട്ടാതി, രേവതി, രോഹിണി തുടങ്ങിയവർ പറഞ്ഞു വഞ്ചിക്കുന്നവരുടെ കൂട്ടത്തിലാണ്.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മുറിയിൽ ഇവയുടെ സ്ഥാനം ശരിയല്ലെങ്കിൽ പണികിട്ടും, അറിഞ്ഞോളൂ... !