Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇവ സ്വപ്നത്തിൽ വരുന്നതിന് പിന്നിലെ രഹസ്യം എന്ത് ? അറിയൂ !

ഇവ സ്വപ്നത്തിൽ വരുന്നതിന് പിന്നിലെ രഹസ്യം എന്ത് ? അറിയൂ !
, വെള്ളി, 10 ജൂലൈ 2020 (16:18 IST)
ഉറക്കത്തിൽ സ്വപ്നം കാണാത്തവരായി ആരും ഉണ്ടാകില്ല. സ്വപനം എന്ന അവസ്ഥ എന്താണ് എന്ന് കണ്ടു പിടിക്കാനുള്ള ആധുനിക ശാസ്ത്രത്തിന്റെ പ്രയത്നങ്ങൾ ഇതേവരെ ഫലം കണ്ടിട്ടില്ല. എന്നാൽ നാം കാണുന്ന സ്വപ്നങ്ങൾ ജീവിതത്തിൽ നടക്കാൻ പോകുന്ന കാര്യങ്ങളുടെ നിമിത്തങ്ങളാണ് എന്നതാണ് നിമിത്ത ശാസ്ത്രം പറയുന്നത്. 
 
പർവ്വതവും ഭൂമിയുമെല്ലാം നാം സ്വപ്നം കാണുന്നുണ്ടെങ്കിൽ അത് വരാനിരിക്കുന്ന സില കാര്യങ്ങളെ സൂചിപ്പിക്കുന്നതാണ്. എതു തരത്തിലാണ് ഇവ സ്വപ്നത്തിൽ വന്നത് എന്നതിന്റെ അടിസ്ഥനത്തിലാണ് ഇതിന്റെ ഫലവും ഇരിക്കുന്നത്. 
 
പർവ്വതം കയറുമ്പോൾ കാലു തെറ്റി വീഴുന്നതായാണ് സ്വപ്നം കാണുന്നത് എങ്കിൽ അതൊരു മോഷം ലക്ഷണമാണ്. കാലിന്റെ ആരോഗ്യം നശിക്കാനുള്ള സാധ്യതയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. ഇനി പർവ്വതം കയറുന്നത് പൂർത്തിയാക്കും മുൻപേ ഉറക്കത്തിൽ നിന്നും ഉണർന്നാൽ മോഹഭംഗത്തെയും കടുത്ത് ദുഃഖത്തെയും അഭിമുഖീകരിക്കേണ്ടി വരും എന്ന് സാരം.
 
വരപ്രസാദത്താൽ ഭൂമി ലഭിക്കുന്നതായി സ്വപ്നം കണ്ടാൽ അത് നല്ല ലക്ഷണമാണ്. ഇത്തരക്കാർക്ക് ഐശ്വര്യവും സംമൃദ്ധിയും വന്നു ചേരും. മറ്റൊരാളുടെ സഹായത്താൽ ഭൂമി ലഭിക്കുന്നതായി സ്വപ്നം കണ്ടാലും നല്ല ലക്ഷണമാണ്. അവിവാഹിതരാണ് ഇങ്ങനെ സ്വപ്നം കണ്ടത് എങ്കിൽ നല്ല യുവതിയെ വധുവായി ലഭിക്കും. ഇനി വിവാഹിതാരാണ് സ്വപ്നം കണ്ടത് എങ്കിൽ ധനം വന്നു ചേരും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇവർ പെട്ടന്ന് ലഹരിയ്ക്ക് അടിമപ്പെടാം, അറിയൂ !