Webdunia - Bharat's app for daily news and videos

Install App

ഓഫീസിൽ ഒന്നിലും സംതൃപ്തി ലഭിയ്ക്കുന്നില്ലേ ? ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കൂ... !

Webdunia
തിങ്കള്‍, 10 ഓഗസ്റ്റ് 2020 (14:52 IST)
വീട്ടില്‍ നിന്ന് കൃത്യസമയത്ത് തന്നെ ഓഫീസിലെത്തിയാലും ഓഫീസ് സമയം കഴിഞ്ഞും സീറ്റില്‍ തന്നെയിരുന്ന് പണിയെടുത്താലും ചിലര്‍ക്ക് ‘ഒന്നും അത്ര തൃപ്തിയാവില്ല’. ഇവര്‍ ഓരോ ദിവസവും പുതിയ പുതിയ ആശകളുമായാണ് ജോലിക്ക് പോകുന്നെതെങ്കിലും നിരാശയുടെ ഭാണ്ഡവുമായി ആയിരിക്കും തിരികെ വീട്ടിലെത്തുന്നത്. 
 
തൊഴില്‍ സംബന്ധമായ നിരാശകള്‍ക്കും പിരിമുറുക്കത്തിനും അയവ് വന്നാല്‍ അത് ജീവിതത്തിനാകെ അനായസത നല്‍കും. തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നിങ്ങളുടെ വീടിന്റെ അല്ലെങ്കില്‍ ഓഫീസിലെ തൊഴില്‍ മേഖല നന്നായി സൂക്ഷിക്കുകയാണ് വേണ്ടത്. വീടിന്റെയോ ഓഫീസിന്റെയോ വടക്ക് മൂലയാണ് തൊഴില്‍ മേഖല. ഓരോ മുറിയുടെയും കാര്യമെടുക്കുകയാണെങ്കില്‍ മധ്യത്തിലായിരിക്കും തൊഴില്‍ മേഖല.
 
വീട്ടിലെ തൊഴില്‍ മേഖലയില്‍ തീപ്പെട്ടി, കളിമണ്ണുപയോഗിച്ച് നിര്‍മ്മിച്ച പാത്രങ്ങളും കൌതുക വസ്തുക്കളും വിളക്ക് തുടങ്ങി അഗ്നിയുമായി ബന്ധപ്പെട്ട സാധനങ്ങള്‍ ഒന്നും സൂ‍ക്ഷിക്കരുത്. കാരണം, ഈ പ്രദേശം ജലത്തിന്റേതാണ്. കളിമണ്ണ് ജലം വലിച്ചെടുക്കും അഗ്നിയും തീയും എതിര്‍ മൂലകങ്ങളാണ് എന്നീ തത്വങ്ങളാണ് ഇവിടെ പാലിക്കേണ്ടത്.
 
തൊഴില്‍ മേഖലയില്‍ ചലനം അത്യാവശ്യമാണ്. അതിനാല്‍, ഇവിടെ വെള്ളച്ചാട്ടത്തിന്റെ ചിത്രങ്ങള്‍ തൂക്കുന്നതും ഫൌണ്ടന്‍ സ്ഥാപിക്കുന്നതും തൊഴില്‍ ജീവിതത്തില്‍ ഉയര്‍ച്ച നല്‍കും. ഇവിടം പൂക്കള്‍ കൊണ്ട് അലങ്കരിക്കുകയോ അക്വേറിയം സ്ഥാപിക്കുകയോ ചെയ്യുന്നതും തൊഴില്‍ ജീവിതത്തില്‍ പുതുമ നിറയ്ക്കും. എന്നാല്‍, നിശ്ചലമായ തടാകത്തിന്റെ ചിത്രങ്ങളും മറ്റും ഇവിടെ തൂക്കുന്നത് നന്നല്ല. ധാരാളം ജലം ഒഴുകിയെത്തുന്ന രീതിയിലുള്ള ചിത്രങ്ങളാണ് തൊഴില്‍ പരമായ ഫെംഗ്ഷൂയി ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കേതുവിന്റെ സംക്രമണം കര്‍ക്കടക രാശിയുടെ രണ്ടാം ഭാവത്തില്‍ ആയിരിക്കും; ഇക്കാര്യങ്ങള്‍ അറിയണം

സഹോദരങ്ങളെപ്പോലും വഞ്ചിക്കാന്‍ സാധ്യതയുള്ളവരാണീ രാശിക്കാര്‍

പാല്‍ നിലത്ത് വീഴാറുണ്ടോ, വാസ്തു പറയുന്നത് ഇതാണ്

July 2025 Monthly Horoscope : കരിയർ മുന്നേറുമോ?, ധനനഷ്ടമോ?, നിങ്ങളുടെ ജൂലൈ മാസം എങ്ങനെ, മാസഫലം അറിയാം

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

അടുത്ത ലേഖനം
Show comments