Publish Date: Mon, 28 Sep 2020 (15:36 IST)
Updated Date: Mon, 28 Sep 2020 (15:38 IST)
നമ്മുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളെയും ജന്മ നക്ഷത്രഫലങ്ങള്‍ സ്വാധീനിക്കുന്നുണ്ട്. ജനിക്കുന്ന സമയവും ജന്മനക്ഷത്രങ്ങളും മനുഷ്യന്റെ സ്വഭാവത്തെയും ഭാവി ജീവിതത്തിലെ ഗുണദോഷ സമിശ്രങ്ങളെയും പ്രവചിക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ നക്ഷത്ര പ്രകാരം സ്വഭാവ രീതികളും ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളും രേഖപ്പെടുത്തിയിട്ടുണ്ടാകും. തികഞ്ഞ ഈശ്വര വിശ്വാസികൾ ആയിരിയ്ക്കും അനിഴം നക്ഷത്രക്കാർ.
കഠിനാധ്വാനികളായ ഇവരെ പ്രതിസന്ധികൾ തളർത്തില്ല. ചെറുപ്പത്തിൽ തന്നെ ഇവർ സമ്പാദിയ്ക്കാൻ തുടങ്ങും. നിഷ്കളങ്കരായതുകൊണ്ട്. ഉള്ളിലുള്ളതെല്ലാം ഇവർ പെട്ടന്ന് പുറത്തുപറയും. ഒന്നും രഹസ്യമായി സുക്ഷിയ്ക്കാൻ ഇവർക്കാകില്ല. ആരെയെങ്കിലും ബോധ്യപ്പെടുത്തുന്നതിനായി ഇവർ ഒന്നും ചെയ്യില്ല. ബുദ്ധിമുട്ടുകളിലൂടെ ഇവർ ജീവിത പാഠങ്ങൾ പഠിയ്ക്കും.
ലക്ഷ്യം കഠിനം എങ്കിലും. അതിനെ ഗൗരവത്തോടെ കണ്ട് ഇവർ വിജയം വരിയ്ക്കും. തെടിയെത്തുന്ന അവസരങ്ങളെ മികച്ച രീതിയിൽ പ്രയോജനപ്പെടുത്താനുള്ള കഴിവ് അനിഴം നക്ഷത്രക്കാർക്കുണ്ട്. അധികം സുഹൃത്തുക്കൾ ഇവർക്കുണ്ടാകില്ല. ആനുഭവ സമ്പന്നരാണ് എന്നതിനാൾ ആളുകൾ പല കാര്യങ്ങളിലും ഇവരോട് അഭിപ്രായം തേടും. നിക്ഷേപങ്ങളിൽ ശ്രദ്ധ പുലർത്തുന്ന ഇവർ ധനികരായി മാറും.