Publish Date: Wed, 30 Sep 2020 (15:33 IST)
Updated Date: Wed, 30 Sep 2020 (15:35 IST)
പേരിലൊക്കെ എന്തിരിക്കുന്നു എന്ന് ചിന്തിച്ചേക്കല്ലേ. പേരില്‍ കാര്യമുണ്ട്. പേരില്‍ എന്ന് മാത്രോ പേരിലെ അക്ഷരങ്ങളാണ് കുഴപ്പക്കാർ. ചില അക്ഷരങ്ങള്‍ നമ്മുടെ രാശി തന്നെ ഇല്ലാതാക്കും എന്നാണ് ശാസ്ത്രം. കേട്ടിട്ടില്ലേ രാശിക്ക് വേണ്ടി പേര് മാറ്റുന്ന സംഭവങ്ങളൊക്കെ. ചില സിനിമാ നടിമാരും നടന്‍മാരുമൊക്കെ പേര് മാറ്റുന്നത് തന്നെ ഇത്തരം വിശ്വാസങ്ങളുടെ പുറത്താണ്.
'G' എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്നവരെക്കുറിച്ചുള്ള ചില കാര്യങ്ങൾ അറിയു. പഴയതിനെ മറന്ന് ഇവര്‍ പുതിയതിനെ എളുപ്പം സ്വീകരിക്കും. സ്വയം എന്തോ വലിയ സംഭവമാണെന്നാണ് ഇക്കൂട്ടരുടെ ധാരണ എങ്കിലും സൗഹൃദങ്ങളുടെ കാര്യത്തില്‍ ഇവര്‍ വിശാല ഹൃദയായിരിക്കും. ഏത് കാര്യത്തിലും ആത്മവിശ്വാസത്തോട് കൂടിയാവും ഇവരുടെ പെരുമാറ്റം. എഴുത്തും യാത്രകളും ഭക്ഷണവും ഒരുപോലെ ഇഷ്ടപ്പെടുന്നവരായിരിക്കും ഇവര്‍.