Webdunia - Bharat's app for daily news and videos

Install App

നിങ്ങൾ ജനിച്ചത് ഈ ദിവസമാണോ ? ഇക്കാര്യങ്ങൾ അറിയു !

Webdunia
വെള്ളി, 23 ഒക്‌ടോബര്‍ 2020 (15:23 IST)
ആഴ്ചയിലെ ഏഴു ദിവസത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ഓരോ ദിവസവും ഓരോ വ്യക്തികള്‍ക്കും അതീവ പ്രാധാന്യമുണ്ട്. ഓരോ ദിനവും ജനിക്കുന്നവര്‍ അതാത് ദിനത്തിന്റെ സവിശേഷതകളോട് കൂടിയാണ് ഭൂമിയിലെത്തുന്നതെന്നാണ് ജ്യോതിഷ മതം. ഇതനുസരിച്ച് ഓരോ ദിനവും ജനിക്കുന്നവര്‍ക്ക് ചില സ്വഭാവ പ്രത്യേകതകളും ജീവിത സാഹചര്യങ്ങളും ഉണ്ടായിരിക്കും.
 
ഞായറാഴ്ച ദിവസം ജനിക്കുന്നവര്‍ ധനവാനും ഇഷ്ടമുള്ള ഭാര്യയോടു കൂടിയവനും ശൂരനായും ആത്മജ്ഞാനിയായും ചതുരശ്രരൂപമായ ശരീരമുള്ളവനായും ബുദ്ധിയുള്ളവനായുമിരിക്കും. തിങ്കളാഴ്ച ജനിച്ചിട്ടുള്ളവര്‍ മിതമായി സംസാരിക്കുന്നവരായിരിക്കും. പ്രസാദവും കോമളവുമായ ശരീരവും ഈ ദിനത്തില്‍ ജനിച്ചവര്‍ക്കുണ്ടെങ്കിലും കാമാധിക്യത്തോടു കൂടിയവനായിരിക്കും. എന്നിരിക്കിലും അന്യര്‍ക്ക് നേത്രാനന്ദത്തെ നല്‍കുന്നവരുമായിരിക്കും.
 
ബുധന്‍ അറിവിന്റെ ഗ്രഹമാണ്. അതുകൊണ്ടുതന്നെ ബുധനാഴ്ച ബുധന്റെ ബലമാണ് അധികം. ഈ ദിനം ജനിക്കുന്നവര്‍ ബുദ്ധിമാനായും പല അര്‍ഥങ്ങളുള്ള വാക്കുകള്‍ സംസാരിക്കുന്നവരായും സുന്ദരനും സ്വാതന്ത്ര്യവും ശാസ്ത്രാര്‍ഥജ്ഞാനവും ദേവബ്രാഹ്മണഭക്തിയും അന്യകാര്യങ്ങളില്‍ തല്‍പരനായും ഭവിക്കും. വ്യാഴാഴ്ച ജനിക്കുന്നവരാകട്ടെ കുലശ്രേഷ്ഠനായും കുടുംബിയായും യശസ്സും പുണ്യവും പ്രഭുത്വവും ദേവബ്രാഹ്മണഭക്തനായും സ്വഭാവഗുണമുള്ളവനായും ഭവിക്കും.
 
വെള്ളിയാഴ്ച ശുക്രന്റെ ദിനമാണ്. അതുകൊണ്ട് തന്നെ ഈ ദിനം ജനിച്ചവര്‍ സര്‍വ്വവിധ സുഖങ്ങളും അനുഭവിക്കാന്‍ യോഗമുള്ളവരാണ്. ഭൌതിക ഭോഗലസന്‍മാരായിരിക്കും ഈ ദിനത്തില്‍ ജനിച്ചവര്‍. കൃഷിസ്ഥലങ്ങളും സമ്പത്തും സ്ത്രീകള്‍ക്ക് ഇഷ്ടനായും ശ്രീമാനായും കാമിയായും പ്രസന്നതയുള്ള മുഖത്തോടും കണ്ണുകളോടും കൂടിയവനായും ജനങ്ങള്‍ക്ക് ഇഷ്ടനായും സുന്ദരനായും ഭവിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സഹോദരങ്ങളെപ്പോലും വഞ്ചിക്കാന്‍ സാധ്യതയുള്ളവരാണീ രാശിക്കാര്‍

പാല്‍ നിലത്ത് വീഴാറുണ്ടോ, വാസ്തു പറയുന്നത് ഇതാണ്

July 2025 Monthly Horoscope : കരിയർ മുന്നേറുമോ?, ധനനഷ്ടമോ?, നിങ്ങളുടെ ജൂലൈ മാസം എങ്ങനെ, മാസഫലം അറിയാം

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ വീട്ടില്‍ വടക്ക് പടിഞ്ഞാറ് ദിശയിലാണോ കാര്‍ പാര്‍ക്ക് ചെയ്യുന്നത്; ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments