2018ല്‍ നിങ്ങള്‍ പുലിയാകുമോ പൂച്ചയായി തുടരുമോ? ഇവിടെ അറിയാം എല്ലാം!

Webdunia
വ്യാഴം, 28 ഡിസം‌ബര്‍ 2017 (18:44 IST)
പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ എല്ലാവരുടെയും മനസില്‍ ചില പ്രതീക്ഷകളും ആഗ്രഹങ്ങളുമൊക്കെയുണ്ടായിരിക്കും. ഈ വര്‍ഷം ഞാന്‍ അടിച്ചുപൊളിക്കും. ഈ വര്‍ഷം ഞാന്‍ സ്ഥിരമായി വ്യായാമം ചെയ്യും. ഈ വര്‍ഷം ഞാന്‍ എന്‍റെ എല്ലാ കടങ്ങളും വീട്ടും. ഈ വര്‍ഷം ഞാന്‍ സുന്ദരിയായ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കും. 
 
എന്നാല്‍ ഇതൊക്കെ നിറവേറണമെങ്കില്‍ വെറും ആഗ്രഹം മാത്രം മതിയോ? പോരാ എന്ന് എല്ലാവര്‍ക്കുമറിയാം. നമ്മള്‍ കഠിനാധ്വാനം ചെയ്യണം. എന്നാല്‍ കഠിനാധ്വാനം ചെയ്താല്‍ മാത്രം മതിയോ? ഇതൊക്കെ നടപ്പാകണമെങ്കില്‍ അതിന് ഭാഗ്യവും സമയവും എല്ലാം ഒത്തുചേരേണ്ടതുണ്ട്. എല്ലാക്കാര്യങ്ങളും ഒത്തുചേരുമ്പോള്‍ മാത്രമാണ് ഒരു നല്ലകാര്യം സംഭവിക്കുക.
 
പുതുവര്‍ഷം വിവിധ നക്ഷത്രങ്ങളില്‍ പെട്ടവര്‍ക്ക് എങ്ങനെയുണ്ടാവും എന്നുനോക്കാം. അവരുടെ എല്ലാ ആഗ്രഹവും നിറവേറുമോ? അവരുടെ പ്രതീക്ഷകള്‍ പൂവണിയുമോ? ഓരോ നക്ഷത്രത്തിലും പെട്ടവര്‍ക്ക് 2018ല്‍ നടക്കുന്ന ചില കാര്യങ്ങള്‍ ഇതാ:
 
അശ്വതി
 
പുതുവര്‍ഷത്തില്‍ ഗൃഹനിര്‍മ്മാണം തുടങ്ങാന്‍ സാധ്യത കാണുന്നു. എന്നാല്‍ അത് 2018ല്‍ തന്നെ പൂര്‍ത്തീകരിക്കുമോ എന്ന് പറയാനാവില്ല. ഇപ്പോല്‍ നിലവിലുള്ള വാഹനം മാറ്റിവാങ്ങാനുള്ള സാധ്യത കാണുന്നുണ്ട്.
 
ഭരണി
 
ഉന്നതരായുള്ള വ്യക്തികളുമായി ബന്ധം സ്ഥാപിക്കാന്‍ അവസരം ലഭിക്കും. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനുള്ള അവസരവും ഈ വര്‍ഷമുണ്ടാകും. ദൂരയാത്രകള്‍ക്ക് സാധ്യതയുണ്ട്. 
 
കാര്‍ത്തിക
 
വിദേശവാസത്തിന് യോഗമുണ്ട്. വിവാഹത്തിനും അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടാകും. ഭാവിയെ മുന്നില്‍ക്കണ്ട് ചില സുപ്രധാനമായ തീരുമാനങ്ങള്‍ കൈക്കൊള്ളും.
 
രോഹിണി
 
സന്താനഭാഗ്യമാണ് ഈ വര്‍ഷം രോഹിണി നക്ഷത്രക്കാര്‍ക്കുള്ള പ്രധാന ഫലം. തീര്‍ത്ഥാടനയോഗവും കാണുന്നു. വലിയ ബിസിനസ് സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാനും 2018ല്‍ അവസരം ലഭിക്കും.
 
മകയിരം
 
ആര്‍ഭാടങ്ങള്‍ക്കും ദുര്‍വ്യയങ്ങള്‍ക്കുമുള്ള സാധ്യതകള്‍ ഈ വര്‍ഷം ഒരുപാട് ഉണ്ടാകും. അതില്‍ വീണുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം. ആരോഗ്യപരമായി 2018 അത്ര നല്ല വര്‍ഷമല്ല. എന്നാല്‍ കുടുംബത്തില്‍ ശാന്തിയും സമാധാനവും കൈവരും.
 
തിരുവാതിര
 
ഇന്‍റര്‍വ്യൂകളിലും പരീക്ഷകളിലും വിജയിക്കും. പ്രവര്‍ത്തനമണ്ഡലത്തില്‍ നേതൃതലത്തിലേക്ക് ഉയര്‍ത്തപ്പെടാനുള്ള സാധ്യത കാണുന്നു.
 
പുണര്‍തം
 
സല്‍ക്കീര്‍ത്തി 2018ല്‍ ലഭിക്കും. വ്യവസായ സംരംഭങ്ങള്‍ മികച്ച വിജയം നേടും. ദാമ്പത്യബന്ധം വിജയകരമായി മുന്നോട്ടുപോകും. സാമ്പത്തികനില മെച്ചപ്പെടും.
 
പൂയം
 
മാതാപിതാക്കളുടെ ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. ജോലിസ്ഥലത്ത് ചില വിട്ടുവീഴ്ചകള്‍ക്ക് മറ്റുള്ളവര്‍ പേരിപ്പിക്കാനിടയുണ്ട്. എന്നാല്‍ സ്വന്തം യുക്തി അനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ നല്ല ഫലം കൈവരും. ത്വക് രോഗങ്ങള്‍ അലട്ടാന്‍ സാധ്യത കാണുന്നു.
 
ആയില്യം
 
സ്പോര്‍ട്സ് താരങ്ങള്‍ക്ക് അനുകൂല വര്‍ഷമാണ് 2018. വലിയ വിജയങ്ങള്‍ തേടിവരും. എന്നാല്‍ സാമ്പത്തിക നിലയില്‍ ചില തിരിച്ചടികള്‍ ഉണ്ടാകാനുള്ള സാധ്യത കാണുന്നു.
 
മകം
 
ഏറെ വിശ്വസിച്ചവരില്‍ നിന്ന് വഞ്ചനയുണ്ടാകാനും അതുമൂലം കടുത്ത പ്രതിസന്ധിയില്‍ അകപ്പെടാനും ഇടയുണ്ട്. അതിനാല്‍ ഓരോ ചുവടും ശ്രദ്ധയോടെ വയ്ക്കേണ്ടതുണ്ട്. രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് നല്ല സമയമാണ് 2018.
 
പൂരം
 
ദമ്പതികള്‍ക്കിടയില്‍ അകല്‍ച്ചയുണ്ടാകാന്‍ സാധ്യത കാണുന്നു. കുടുംബകാര്യങ്ങളില്‍ ഇടപെടാന്‍ അന്യരെ അനുവദിക്കരുത്. ദേവാലയങ്ങള്‍ സന്ദര്‍ശിക്കുന്നതിലൂടെ മനസിന് ശാന്തത കൈവരും.
 
ഉത്രം
 
ഏറെക്കാലമായി തര്‍ക്കവിഷയമായിരുന്ന ചില കാര്യങ്ങളില്‍ പരിഹാരമുണ്ടാകും. അപ്രതീക്ഷിതമായി ധനാഗമ മാര്‍ഗങ്ങള്‍ തുറന്നുകിട്ടും. സ്ത്രീകള്‍ മൂലം അപമാനമുണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.
 
അത്തം
 
തൊഴില്‍ രംഗത്ത് അഭിവൃദ്ധിയുണ്ടാകും. സ്ഥാനക്കയറ്റത്തിനും അനുകൂലമായ സ്ഥലം മാറ്റത്തിനും സാധ്യത കാണുന്നു. കലാരംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകും.
 
ചിത്തിര
 
വിദേശത്തുള്ള ബന്ധുജനങ്ങളെ സന്ദര്‍ശിക്കാന്‍ കഴിയും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുമായി യോജിച്ചുപോകാന്‍ ശ്രമിക്കുക. സഹപ്രവര്‍ത്തകരുടെ പരാതികള്‍ പരിഹരിച്ച് മുന്നോട്ടുപോകേണ്ടതുണ്ട്.
 
ചോതി
 
ഗൃഹം മോടിപിടിപ്പിക്കും. അതിനുവേണ്ടി ധാരാളം പണം ചെലവഴിക്കാനും സാധ്യതയുണ്ട്. അലസത കൂടുന്നതുകൊണ്ട് വീട്ടിലും ജോലിസ്ഥലത്തും ചില പ്രശ്നങ്ങള്‍ നേരിടാനുള്ള സാധ്യത കാണുന്നു. 
 
വിശാഖം
 
പുതിയ ചില പദ്ധതികള്‍ ആവിഷ്കരിക്കുകയും അതില്‍ വിജയം കാണുകയും ചെയ്യും. നിലവിലുള്ള ജോലി അത്തരം പദ്ധതികള്‍ക്കായി ഉപേക്ഷിക്കാനും സാധ്യത കാണുന്നു.
 
അനിഴം
 
അധ്വാനഭാരത്താല്‍ ശാരീരികാവസ്ഥ മോശമാകും. ആശുപത്രിവാസത്തിന് സാധ്യതയുണ്ട്. ഇരുചക്രവാഹനങ്ങള്‍ നിമിത്തം അപകടങ്ങള്‍ക്കും സാധ്യത കാണുന്നു. എന്നാല്‍ വര്‍ഷാന്ത്യത്തോടെ കാര്യങ്ങള്‍ നേരായ വഴിയിലേക്ക് നീങ്ങും.
 
തൃക്കേട്ട
 
മാനഹാനിക്കും ധനനഷ്ടത്തിനുമുള്ള സാധ്യതയുണ്ട്. അതിനാല്‍ മാനസിക വിഷമത്തിനും സാധ്യത കാണുന്നു. സ്വയം ചെയ്യേണ്ട കാര്യങ്ങള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുന്നതുമൂലം ജോലിസ്ഥലത്തും ചില പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യത കാണുന്നു. 
 
മൂലം
 
നിലവിലുള്ള വാഹനം മാറ്റി പുതിയ വാഹനം വാങ്ങും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. സാമ്പത്തികപരമായി കാലം അനുകൂലം.
 
പൂരാടം
 
ഭൂമി വാങ്ങാനും അതില്‍ വീടുപണിയാനുമുള്ള സാധ്യത കാണുന്നു. ഭൂമിയിടപാടുകള്‍ പക്ഷേ ശ്രദ്ധാപൂര്‍വ്വം ചെയ്യേണ്ടതുണ്ട്. തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനുള്ള അവസരം ലഭിക്കും.
 
ഉത്രാടം
 
ഭവനത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. കൃഷിയില്‍ നിന്നുള്ള ആദായം വര്‍ദ്ധിക്കും. തൊഴില്‍ പരമായി കാലം അനുകൂലം. ഏറെക്കാലമായി ശത്രുത പുലര്‍ത്തിയിരുന്നവരുമായി രമ്യതയിലെത്തും.
 
തിരുവോണം
 
ജീവിതപങ്കാളിയുമായി ചില അസ്വാരസ്യങ്ങള്‍ക്ക് സാധ്യത കാണുന്നു. വീടുവിട്ട് മാറിത്താമസിക്കാനും സാധ്യത. വിവാഹേതരബന്ധങ്ങള്‍ക്ക് ഇടയുള്ളതിനാല്‍ അല്‍പ്പം കരുതലോടെയിരിക്കണം.
 
അവിട്ടം
 
ഭരണപരമായ കാര്യങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ കൈവരും. അതില്‍ ശോഭിക്കുമെങ്കിലും പണമിടപാടുകള്‍ സംബന്ധിച്ച അവ്യക്തതകള്‍ പ്രശ്നങ്ങള്‍ക്കിടയാക്കും. പല ഘട്ടങ്ങളിലും യുക്തിപൂര്‍വം പെരുമാറിയില്ലെങ്കില്‍ അപകടത്തില്‍ പെടാം.
 
ചതയം
 
സ്വപ്നതുല്യമായ ചില അവസരങ്ങള്‍ കൈവരും. അത് ഉപയോഗിച്ചാല്‍ ജീവിതം വലിയ രീതിയില്‍ ഉയര്‍ത്തപ്പെടും. എന്നാല്‍ ചില വലിയ അവസരങ്ങള്‍ വേണ്ടവിധം ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ മനസ്താപമുണ്ടാകാനും ഇടയുണ്ട്.
 
പൂരൂരുട്ടാതി
 
ആത്മീയപ്രഭാഷണങ്ങള്‍ കേള്‍ക്കുന്നതില്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കും. സഹപ്രവര്‍ത്തകരുമായി ആത്മബന്ധം വര്‍ദ്ധിക്കും. വിനോദയാത്രകള്‍ക്ക് സാധ്യതയുണ്ട്.
 
ഉതൃട്ടാതി
 
മേലധികാരികളില്‍ നിന്ന് പ്രീതി ലഭിക്കും. പുതിയ പുതിയ ആശയങ്ങള്‍ ജീവിതത്തിലും തൊഴില്‍ മേഖലയിലും പ്രയോഗിക്കും. സമൂഹത്തില്‍ ആദരവ് വര്‍ദ്ധിക്കും.
 
രേവതി
 
പൂര്‍വിക സ്വത്ത് ലഭിക്കും. ഗുരുകാരണവന്‍‌മാരുടെ അനുഗ്രഹത്തോടെ പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് പ്രണയബന്ധം സഫലീകരിക്കാന്‍ ശ്രമിക്കും.

ഇക്കാര്യങ്ങൾ ചെയ്താൽ ഐശ്വര്യം വിട്ടൊഴിയില്ല !

മരിച്ചുപോയവർ സ്വപ്‌നത്തിൽ വരുന്നുണ്ടോ ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കണം !

ആശിച്ച് പണികഴിപ്പിച്ച വീടിന് ദൃഷ്‌ടിദോഷം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കടുത്ത വയറുവേദനയുമായി എത്തിയ യുവാക്കൾക്ക് ഗർഭ പരിശോധന കുറിച്ചുനൽകി ഡോക്ടർ !

കടലിൽനിന്നും കയറിവന്ന എട്ടടിയോളം നീളമുള്ള ഭീമൻ മുതലയെ സാഹസികമായി കീഴടക്കി യുവാവ്, വീഡിയോ !

അനുബന്ധ വാര്‍ത്തകള്‍

വീട്ടില്‍ എന്നും വഴക്കാണോ? കാരണം വാസ്തു തന്നെ!

വലിയ കണ്ണുള്ളവരാണോ? കാരണം ഈ നക്ഷത്രം!

പുതുവർഷം ഗുണകരമാക്കാം, മൂലം നക്ഷത്രക്കാർ ചെയ്യേണ്ടത് ഇക്കാര്യങ്ങൾ !

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ തൃക്കേട്ട നക്ഷത്രക്കാർക്ക് പുതുവർഷം ഗുണകരമാക്കാം !

പുതുവർഷം ഐശ്വര്യപൂർണമാക്കാം, അനിഴം നക്ഷത്രക്കാർ ശ്രദ്ധിക്കൂ !

വീടുപണിയുമ്പോൾ നമ്മൾ വരുത്തുന്ന ഈ അശ്രദ്ധ ദോഷങ്ങൾ വിളിച്ചുവരുത്തും !

പല്ലി ശരീരത്തിൽ വീണിട്ടുണ്ടോ? ഫലങ്ങൾ ഇവയൊക്കെ!

സമ്പത്ത് നിങ്ങളെ തേടിയെത്തും, വഴി വെള്ളിയിലുണ്ട് !

കിടക്കുന്നരീതി ശരിയല്ലെങ്കിൽ ഈ പ്രശ്നങ്ങൾ നിങ്ങളെ തേടിയെത്തും

പണം കുന്നുകൂടും, പെട്ടെന്ന് സമ്പത്ത് വരും - ഈ ടിപ്പുകള്‍ പരീക്ഷിക്കൂ...

അടുത്ത ലേഖനം