ഇത്തരത്തിലുള്ള സ്വപ്‌നങ്ങളും കാഴ്‌ചകളും കണ്ടിട്ടുണ്ടോ ?; വരാന്‍ പോകുന്ന സമ്പന്നതയുടെ ലക്ഷണങ്ങളാണ് ഇവ!

ഇത്തരത്തിലുള്ള സ്വപ്‌നങ്ങളും കാഴ്‌ചകളും കണ്ടിട്ടുണ്ടോ ?; വരാന്‍ പോകുന്ന സമ്പന്നതയുടെ ലക്ഷണങ്ങളാണ് ഇവ!

വ്യാഴം, 26 ഒക്‌ടോബര്‍ 2017 (18:42 IST)
ചെലവ് എത്ര കുറച്ചിട്ടും പണം കൈയില്‍ നില്‍ക്കുന്നില്ലെന്ന പരാതി മിക്കവരിലും സാധാരണമാണ്. സാമ്പത്തിക പ്രയാസം രൂക്ഷമാകുമ്പോഴാണ് പലരും ഇങ്ങനെയുള്ള കാര്യങ്ങള്‍ കൂടുതലായി ചിന്തിക്കുന്നത്. ചില ലക്ഷണങ്ങളിലൂടെയും സൂചനകളിലൂടെയും വരാന്‍ പോകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് അറിയാന്‍ കഴിയുമെന്നാണ് പഴമക്കാര്‍ പറയുന്നത്.

വിശ്വാസങ്ങള്‍ക്ക് ആഴത്തില്‍ വേരോട്ടമുള്ള ഇന്ത്യയില്‍ ഉറക്കത്തില്‍ കാണുന്ന സ്വപ്‌നങ്ങള്‍ക്കു പോലും പല തരത്തിലുള്ള  അര്‍ഥങ്ങള്‍ ഉള്ളതായി പറയുന്നു. കൈയില്‍ നിന്നും പൈസ വഴുതി പോകുകയോ നഷ്‌ടമാകുകയോ ചെയ്‌താല്‍ വരാന്‍ പോകുന്ന സാമ്പത്തിക തകര്‍ച്ചയുടെ ലക്ഷണമാണെന്നാണ് പഴമക്കാര്‍ പറയുന്നത്.

പണം കൈയില്‍ നിന്ന് നഷ്‌ടമാകുന്നത് സ്വപ്‌നത്തില്‍ കണുന്നതും മോശമായ അവസ്ഥയെ സൂചിപ്പിക്കുന്നതാണ്. കൈയ് വെള്ളയിലോ നെഞ്ചിലോ തുടര്‍ച്ചയായി ചൊറിച്ചില്‍ അനുഭവപ്പെടുന്നത് വരാന്‍ പോകുന്ന മികച്ച സാമ്പത്തികാവസ്ഥയുടെ  ലക്ഷണമാണ്.

വിശേഷ ദിവസങ്ങളില്‍ മരിച്ചു പോയ പൂര്‍വ്വികരെ സ്വപ്‌നം കാണുന്നത് പരമ്പരാഗത സ്വത്തു സംബന്ധിച്ച് എന്തെങ്കിലും നല്ല വാര്‍ത്തകള്‍ കേള്‍ക്കുന്നതിന് കാരണമാകുമെന്നും പറയപ്പെടുന്നു. മഹാലക്ഷ്മിയുമായി ബന്ധപ്പെട്ട സംഖ്യ എന്നു പറയപ്പെടുന്ന 8 പല തവണയായി പല സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞാല്‍ അത് ഭാഗ്യവും അഭിവൃദ്ധിയും വരുന്നുവെന്നതിന്റെ സൂചനയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം ദേവി വീരമാത്തി അമ്മന്‍ കണ്ണുതുറന്നു, പ്രാര്‍ത്ഥനയോടെ ഭക്തര്‍