സർപ്പങ്ങളുടെ അനുഗ്രഹത്തിലൂടെ എന്തെല്ലാം കാര്യങ്ങള്‍ സാധ്യമാക്കാം ?

സർപ്പങ്ങളുടെ അനുഗ്രഹത്തിലൂടെ എന്തെല്ലാം കാര്യങ്ങള്‍ സാധ്യമാക്കാം ?

Webdunia
ശനി, 20 ഒക്‌ടോബര്‍ 2018 (16:29 IST)
സര്‍പ്പങ്ങളെ ആരാധിക്കുകയും അവയുമായി ബന്ധപ്പെട്ട വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നവരുമാണ് ഒരു വിഭാഗം ഭാരതീയര്‍. ആചാരങ്ങളും ചടങ്ങുകളുമായി പല വിശ്വാസങ്ങളും കെട്ടു പിണഞ്ഞു കിടക്കുന്നുണ്ടെങ്കിലും നാഗങ്ങളെ ആരാധിക്കുന്നതില്‍ ഇന്നും മാറ്റമില്ല.

പുരാത കാലം മുതല്‍ ഭാരതീയര്‍ നാഗങ്ങളെ ആരാധിക്കുകയും അവയ്‌ക്കായി പ്രത്യേക പൂജകള്‍ നടത്തുകയും ചെയ്യുന്നു. നാഗങ്ങളെ ആരാധിച്ചാല്‍ ദോഷങ്ങള്‍ ഇല്ലാതാകുമെന്നും സന്താന സൗഖ്യമുണ്ടാകുമെന്നുമാണ് ജ്യോതിഷഗ്രന്ഥങ്ങളില്‍ പറയുന്നത്.

നാഗാരാധനയുടെ കാര്യത്തിൽ എല്ലാ മാസത്തിലെയും ആയില്യം പ്രധാനമാണെങ്കിലും കന്നിമാസത്തിലെ ആയില്യത്തിനു കൂടുതൽ പ്രാധാന്യമുണ്ട്. സന്താനസൗഭാഗ്യത്തിനു പുറമേ കുടുംബൈശ്വര്യം, രോഗപീഡകളിൽ നിന്നു മോചനം, ഉദ്ദിഷ്ടകാര്യസിദ്ധി തുടങ്ങിയ ഫലങ്ങളും സർപ്പങ്ങളുടെ അനുഗ്രഹത്തിലൂടെ ലഭിക്കും എന്നാണു വിശ്വാസം.

എന്നാല്‍ നാഗപൂജ നടത്താന്‍ പാടില്ലാത്ത സമയമുണ്ട്. ഇത് തെറ്റിക്കുന്നത് ഫലം വിപരീതമാകുന്നതിനൊപ്പം ദോഷം ചെയ്യും. ഇടവം മുതൽ കന്നിയിലെ ആയില്യം വരെയുള്ള കാലങ്ങളില്‍ നാഗങ്ങള്‍ പുറ്റിൽ മുട്ടയിൽ അടയിരിക്കുന്നു എന്നും അഭിപ്രായമുണ്ട്. അതിനാൽ ഈ സമയം ആരാധനകളും പൂജകളും ഒഴിവാക്കേണ്ടതാണെന്നും പറയപ്പെടുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഈ രാശിക്കാര്‍ക്കാണ്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

അടുത്ത ലേഖനം
Show comments